മകന്റെയടുത്ത് സന്ദർശക വിസയിലെത്തിയ കൊല്ലം സ്വദേശിനി മക്കയിൽ മരണപ്പെട്ടു
മക്ക: സന്ദർശക വിസയിൽ മക്കയിലെത്തിയ കൊല്ലം സ്വദേശിനിയായ വീട്ടമ്മ മരണപ്പെട്ടു. വിസിറ്റിങ്ങ് വിസയിൽ മക്കയിലെ മകന്റെ അടുത്ത് എത്തിയ തച്ചംപറമ്പിൽ സുഹ്റ ബീവി (55) യാണ് മക്കയിൽ മരണപ്പെട്ടത്. ഇക്കഴിഞ്ഞ മാർച്ച് 6 നാണ് മക്കയിൽ ജോലി ചെയ്യുന്ന മകൻ ബക് ഷാന്റെ അടുത്തേക്ക് ഭർത്താവ് ബഷീറിന്റെയും മകന്റെ ഭാര്യയുടെയും കൂടെ വിസിറ്റിങ്ങ് ഇവർ എത്തിയത്. ഉംറ നിർവ്വഹിച്ച് മദീന സന്ദർശനവും കഴിഞ്ഞു ഉടൻ നാട്ടിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാൽ, ഇവിടെ എത്തിയതോടെ ലോക്‌ഡോൺ പ്രാബല്യത്തിൽ വന്നതോടെ നാട്ടിലേക്കുള്ള മടക്കം സാധിക്കാതെ വരികയായിരുന്നു.
ഇതിനിടെ ഒരാഴ്ച മുമ്പ് ശ്വാസകോശ സംബന്ധമായ അസുഖത്തേ തുടർന്ന് മക്കയിലെ ഹിറ ഹോസ്പിറ്റൽ ഐസിയുവിൽ ചികിത്സയിലായിരുന്നു. നാല് ദിവസത്തെ ചികിത്സക്ക്ശേഷം വീട്ടിൽ തിരിച്ചെത്തി രാത്രി ഭക്ഷണം കഴിച്ചു കിടന്ന ശേഷം പുലർച്ചെ ശ്വാസ തടസം നേരിട്ട് മരണപ്പെടുകയായിരുന്നു മക്കയിലെ നൂർഹോസ്പിറ്റൽ മോർചറിയിൽ സൂക്ഷിച്ചിരിയുന്ന മയ്യിത്ത് നടപടിക്രമങ്ങൾപുർത്തീരിച്ചു മക്കയിൽഖബറടക്കും. രണ്ടു മക്കളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."