സഊദിയില്‍ ചെങ്കടലില്‍ വന്‍തോതിലുള്ള പുതിയ വാതകശേഖരം കണ്ടെത്തി
റിയാദ്: സഊദിയില്‍ വന്‍തോതിലുള്ള പുതിയ വാതക ശേഖരം കണ്ടെത്തിയതായി സഊദി ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് വ്യക്തമാക്കി. ചെങ്കടല്‍ തീരത്തെ പ്രദേശങ്ങളിലാണ് എണ്ണശേഖരം കണ്ടെത്തിയതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചെങ്കടലില്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് 1,200 മുതല്‍ 1,500 മീറ്റര്‍ വരെ താഴ്ചയിലാണ് ചെങ്കടലില്‍ എണ്ണ ശേഖരമുള്ളത്. ഇവിടെ കണ്ടെത്തിയ വാതകം പുറത്തെടുത്ത് ഉല്‍പ്പാദിപ്പിക്കാന്‍ ചെലവ് കൂടുതലാണെന്നും ഇവിടെ ഒരു ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കുന്നതിന് 30 മുതല്‍ 40 ഡോളര്‍ വരെ ചെലവ് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടു വര്‍ഷത്തിനുള്ളില്‍ ഗ്യാസ് പര്യവേക്ഷണം ഊര്‍ജിതമാക്കുന്നതിന് സഊദി ദേശീയ എണ്ണകമ്പനിയായ അരാംകൊക്ക് പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു.
ഉപയോക്താക്കളുമായി നേരിട്ട് ഇടപാടുകള്‍ നടത്തുന്നതിന് ഗ്യാസ് നേരിട്ട് വില്‍പന നടത്തുന്ന മേഖലയില്‍ അരാംകോ പ്രവര്‍ത്തനം തുടരുന്നുണ്ട്. ഉല്‍പാദകരില്‍ നിന്ന് ഗ്യാസ് വാങ്ങി ലാഭമെടുത്ത് ഉപയോക്താക്കള്‍ക്ക് വില്‍ക്കുകയാണ് അരാംകൊ ചെയ്യുന്നത്. ദ്രവീകൃത വാതക ഉല്‍പാദന മേഖലയില്‍ നേരിട്ടുള്ള നിക്ഷേപങ്ങള്‍ നടത്തുന്നതിനു മുമ്പായി വിപണിയെ കുറിച്ച് മനസ്സിലാക്കുന്നതിനാണ് ഉല്‍പ്പാദകരില്‍ നിന്ന് ഗ്യാസ് വാങ്ങി ലാഭമെടുത്ത് ഉപയോക്താക്കള്‍ക്ക് വില്‍പന നടത്തുന്നത്. ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ഗ്യാസ് ഉല്‍പ്പാദകരായി മാറുന്നതിനാണ് അരാംകൊ ശ്രമിക്കുന്നത്.
ഗ്യാസ് മേഖലയില്‍ നടത്തുന്ന നിക്ഷേപങ്ങളിലൂടെ ഉയര്‍ന്ന നിരക്കില്‍ ഗ്യാസ് ഇറക്കുമതി ചെയ്യുന്ന ഗള്‍ഫ് വിപണികളും മറ്റു അയല്‍രാജ്യങ്ങളിലെ വിപണികളുമാണ് ലക്ഷ്യമിടുന്നത്. ഇതിനു ശേഷം ആഗോളതലത്തിലേക്ക് ഗ്യാസ് ഉല്‍പാദന, വിതരണ മേഖലയിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദേശ രാജ്യങ്ങളില്‍ എണ്ണ വ്യവസായ പദ്ധതികളുടെ ഓഹരികള്‍ സ്വന്തമാക്കുന്നതിനുള്ള ശ്രമങ്ങള്‍ സഊദി അരാംകൊ തുടരുകയാണ്. റഷ്യ, ഇന്ത്യ, പാകിസ്താന്‍, ഇന്തോനേഷ്യ, അമേരിക്ക എന്നിവിടങ്ങളില്‍ അരാംകൊക്ക് മികച്ച നിക്ഷേപാവസരങ്ങളുണ്ട്. ദക്ഷിണാഫ്രിക്കയില്‍ പെട്രോ കെമിക്കല്‍സ് ഫാക്ടറി വാങ്ങുന്നതിന് സഊദിക്ക് പദ്ധതിയുണ്ടെന്നും എന്‍ജി. ഖാലിദ് അല്‍ ഫാലിഹ് വെളിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."