HOME
DETAILS
MAL
ഏകീകൃത ജുമുഅ മെസേജ് നടപ്പിലാക്കും: എസ്.എം.എഫ്
backup
March 09 2019 | 00:03 AM
ചെറുതുരുത്തി: സുന്നി മഹല്ല് ഫെഡറേഷന് കീഴില്‍ സംസ്ഥാനത്തുടനീളം ഏകീകൃത ജുമുഅ മെസേജ് നടപ്പിലാക്കാന്‍ എസ്.എം.എഫ് നേതൃപരിശീലന ക്യാംപില്‍ തീരുമാനിച്ചു.
മാര്‍ച്ച് 22ന് മസ്ജിദുകള്‍ കേന്ദ്രീകരിച്ച് ജലദിനം ആചരിക്കും. ജൂണ്‍, ജൂലൈ മാസങ്ങളില്‍ എല്ലാ ജില്ലകളിലും ഖത്വീബുമാര്‍ക്ക് ഇന്‍ സര്‍വിസ് പരിശീലനങ്ങള്‍, ഉമറാ സംഗമങ്ങള്‍, മുഅദ്ദിന് കോണ്‍ഫറന്‍സ് എന്നിവ സംഘടിപ്പിക്കും.
ചെറുതുരുത്തി നൂറുല്‍ ഹുദാ കാംപസില്‍ നടന്ന ക്യാംപില്‍ സുന്നി മഹല്ല് ഫെഡറേഷന് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വ്ബാഅ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍, പ്രൊജക്ട് വിങ് അംഗങ്ങള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."