യുവജനയാത്ര ഭരണകൂടങ്ങളുടെ തെറ്റായ നയത്തിനെതിരേ: ഹൈദരലി തങ്ങള്‍
മലപ്പുറം: രാജ്യത്തിന്റെ സവിശേഷ സാഹചര്യത്തില്‍ യുവജനങ്ങള്‍ ഏറ്റെടുക്കേണ്ട ബാധ്യതയാണ് യൂത്ത് ലീഗ് യുവജന യാത്രയിലൂടെ നിറവേറ്റുന്നതെന്നും കേരളം ഇതിനെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. 'വര്‍ഗീയ മുക്ത ഭാരതം, അക്രമ രഹിത കേരളം' എന്ന മുദ്രാവാക്യം ഉയര്‍ത്തി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നവംബര്‍ 24 മുതല്‍ ഡിസംബര്‍ 24വരെ കാസര്‍കോട് നിന്നും തിരുവനന്തപുരം വരെ നടത്തുന്ന യുവജന യാത്രയുടെ സംഘാടക സമിതി രൂപീകരണ യോഗം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് മോദി ഭരണം ഏറ്റെടുത്തതിന് ശേഷം കാണുന്ന കാഴ്ച്ച ജനാധിപത്യ വിശ്വാസികളെയും രാജ്യനന്മ ആഗ്രഹിക്കുന്നവരേയും പേടിപ്പെടുത്തുന്നതാണ്. വര്‍ഗീയ രാഷ്ട്രീയത്തിലൂടെ എന്നും അധികാരത്തിലൂടെ തുടരാമെന്ന വ്യാമോഹത്തില്‍ ന്യൂനപക്ഷ-ദളിത് വിഭാഗങ്ങളെ ഉന്മൂലനം ചെയ്യുകയാണ് ബി.ജെ.പി. കേരളത്തിലേക്കു വരികയാണെങ്കില്‍ ഇടത് സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളും കലുഷിതമായ സാമൂഹിക അന്തരീക്ഷവും പേടിപ്പെടുത്തുന്നതാണ്. ജനങ്ങളുടെ സുരക്ഷ ഏറ്റെടുക്കേണ്ട പൊലിസ് വിഭാഗം തന്നെ ജീവന് ഭീഷണിയാകുന്ന കാഴ്ച്ചയാണ് കേരളത്തിലുള്ളത്.
ഇവയെല്ലാം തുറന്നുകാട്ടാനും ഇതിനെതിരെ കേരള ജനതയെ പ്രബുദ്ധരാക്കാനും യുവജനങ്ങളെ ഉണര്‍ത്താനുമാണ് യൂത്ത് ലീഗ് യാത്രയുമായി കടന്നുവന്നിരിക്കുന്നത്. നാടിന്റെ ഐക്യവും സാഹോദര്യവും നിലനിര്‍ത്തേണ്ടത് ഓരോ പൗരന്റേയും കടമയാണ്. ഭരണകൂടങ്ങളുടെ തെറ്റായ നയങ്ങള്‍ രാജ്യത്തെ ഇരുട്ടിലേക്ക് നയിക്കുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ജന. സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു. സംഘാടക സമതി പ്രഖ്യാപനം പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ നിര്‍വഹിച്ചു. മുസ്‌ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തി. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ മജീദ്, കെ.എം ഷാജി എംഎല്‍ എ, അഡ്വ. എന്‍. ശംസുദ്ധീന്‍ എം എല്‍ എ, പി.എം സാദിഖലി, സി.കെ സുബൈര്‍, നജീബ് കാന്തപുരം, അഡ്വ. സുല്‍ഫീക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി. ഇസ്മായില്‍, പി.എ അബ്ദുല്‍ കരീം, പി.എ അഹമ്മദ് കബീര്‍, മുജീബ് കാടേരി, പി.ജി മുഹമ്മദ്, ആഷിക്ക് ചേലവൂര്‍, വി.വി മുഹമ്മദലി, എ.കെ.എം അഷറഫ്, പി.പി അന്‍വര്‍ സാദത്ത്, അഡ്വ. വി.കെ ഫൈസല്‍ ബാബു, മിസ്ഹബ് കീഴരിയൂര്‍, എം.പി നവാസ്, അന്‍വര്‍ മുള്ളമ്പാറ, കെ.ടി അഷറഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."