ശഫീഖ് ഖാസിമിയും സഹായിയും റിമാന്‍ഡില്‍
തിരുവനന്തപുരം/കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ ശഫീഖ് ഖാസിമിയെയും ഡ്രൈവര്‍ ഫാസിലിനെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നെടുമങ്ങാട് ഒന്നാം മജിസ്ട്രേറ്റു കോടതിയാണ് റിമാന്‍ഡ് ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലിസ് അറിയിച്ചു.
തനിക്ക് പെണ്‍കുട്ടിയുടെ കുടുംബവുമായി അടുപ്പമുണ്ടായിരുന്നു. അതുകൊണ്ടാണ് പെണ്‍കുട്ടി തന്റെ വാഹനത്തില്‍ കറിയത്. സ്കൂള്‍ വിട്ടുവന്ന കുട്ടിയെ വീട്ടില്‍ ആക്കാമെന്നു പറഞ്ഞാണ് വാഹനത്തില്‍ കയറ്റിയത്. പേപ്പാറയിലുള്ള വനത്തിനോട് ചേര്‍ന്നുള്ള പ്രദേശത്തുകൊണ്ടുപോയി. ഇവിടെവച്ച് വാഹനത്തിനുള്ളില്‍ കുട്ടിയെ കണ്ട സ്ത്രീകള്‍ പ്രശ്നമുണ്ടാക്കിയപ്പോള്‍ രക്ഷപ്പെട്ടുവെന്നും മൊഴി നല്കി.
പെണ്‍കുട്ടിയോട് വിവരം പുറത്തു പറയാന്‍ പാടില്ലെന്ന് പറഞ്ഞിരുന്നുവെന്നും ശഫീഖ് ഖാസിമി മൊഴി നല്‍കിയെന്ന് അന്വേഷണ സംഘം അറിയിച്ചു. ഒളിവിലായിരുന്ന പ്രതിയെ തമിഴ്നാട്ടിലെ മധുരയില്‍ നിന്നാണ് പിടികൂടിയത്. സഹോദരന് നൗഷാദാണ് ഒളിവില്‍ പോകാനുള്ള സഹായം നല്‍കിയത്. ഇയാളെയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ അഞ്ചു പേര് ഇതുവരെ അറസ്റ്റിലായതായി റൂറല്‍ എസ്.പി ബി. അശോകന് പറഞ്ഞു. പെണ്‍കുട്ടിയുടെ പേര് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിന് മറ്റൊരു കേസുകൂടി എടുത്തിട്ടുണ്ട്.
അതേസമയം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തിലുള്ള പെണ്‍കുട്ടിയെ അമ്മക്കൊപ്പം വിട്ടുനല്‍കാന്‍ ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടു. ജസ്റ്റിസ് എ. ഹരിലാല്‍, ജസ്റ്റിസ് ആനി ജോണ്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് പെണ്‍കുട്ടിയെ മാതാവിനൊപ്പം വിട്ട് ഉത്തരവായത്. ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലായിരുന്ന കുട്ടിയെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടു മാതാവ് കോടതിയെ സമീപിക്കുകയായിരുന്നു. മാതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജി മാറ്റി പുനഃപരിശോധനാ ഹരജിയായി സമര്‍പ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."