പാക് വംശജരെ വിട്ടയക്കില്ലെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: കുല്‍ഭൂഷന്‍ ജാദവിന് വധശിക്ഷ പ്രഖ്യാപിച്ച നടപടിയില്‍ പ്രതിഷേധിച്ച് ഇന്ത്യയില്‍ തടവില്‍ കഴിയുന്ന 12 പാക് വംശജരെ വിട്ടയക്കില്ലെന്ന് ഇന്ത്യ. ഇപ്പോഴത്തെ സാഹചര്യത്തില്‍ പാക് തടവുകാരെ വിട്ടയക്കുന്നത് അനുചിതമാണെന്നാണ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ ഭാഗമായിട്ടാണ് തടവുകാരെ പരസ്പരം വിട്ടയക്കാന്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍ കുല്‍ഭൂഷന്‍ ജാദവിനെ വധശിക്ഷക്ക് വിധിച്ചുകൊണ്ടുള്ള ഉത്തരവിന് അംഗീകാരം നല്‍കിയ പാക് നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുന്ന നിലയിലേക്കാണ് നീങ്ങുന്നത്. കുല്‍ഭൂഷനെതിരായ നടപടി സംബന്ധിച്ച വാര്‍ത്ത വന്ന ഉടന്‍ പാക് ഹൈകമ്മിഷനറെ വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. നടപടി അപഹാസ്യമാണെന്നും നിയമവും നീതിയും കണക്കിലെടുത്തില്ലെങ്കില്‍ വധശിക്ഷ കൊലപാതകത്തിന് സമാനമായി കണക്കാക്കുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."