ഖത്തറില്‍ മാസ്‌ക്ക് നിര്‍ബ്ബന്ധമാക്കി, ലംഘിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവും രണ്ട് ലക്ഷം റിയാല്‍ പിഴയും
ദോഹ: ഖത്തറില്‍ വീടിന് പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. മെയ് 17 മുതലാണ് തീരുമാനം നടപ്പില്‍ വരിക.
കാറില്‍ തനിച്ച് ഡ്രൈവ് ചെയ്യുമ്പോള്‍ ഒഴികെ ബാക്കി എല്ലാ സമയത്തും വീടിനു വെളിയില്‍ ഫേസ് മാസ്‌ക്ക് നിര്‍ബന്ധമാണ്. നിയമം ലംഘിച്ചാല്‍ 1990ലെ പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരം കേസെടുക്കും. മൂന്ന് വര്‍ഷം വരെ തടവും രണ്ട് ലക്ഷം റിയാല്‍ വരെ പഴിയുമാണ് ശിക്ഷ. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് നിലവില്‍ നടപ്പാക്കി വരുന്ന നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനിച്ചതായും നീതീന്യായ കാബിനറ്റ് കാര്യ സഹമന്ത്രി ഇസ്സ ബിന്‍ സഅദ് അല്‍ ജഫാലി അല്‍ നുഐമി പറഞ്ഞു. ഷോപ്പുകളില്‍ പോവുമ്പോഴും ഓഫിസ് സന്ദര്‍ശിക്കുമ്പോഴും ഫേസ് മാസ്‌ക്ക് ധരിക്കുന്നത് ഖത്തര്‍ ഈയിടെ നിര്‍ബന്ധമാക്കിയിരുന്നു.
ഇത് ഒന്നുകൂടി കര്‍ശനമാക്കിയാണ് പുതിയ ഉത്തരവ്. ഖത്തറില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൊറോണ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചിരുന്നു. മൂന്ന് ദിവസത്തിനിടെ 4000ലേറെ പേര്‍ക്കാണ് രാജ്യത്ത് രോഗം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."