പൊതുമാപ്പിന് വിധേയരായവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണം: കെ.ഐ.സി
കുവൈത്ത് സിറ്റി : കുവൈത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന് വിധേയരായി വിവിധ കേന്ദ്രങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കാനുള്ള നപടികള്‍ ത്വരിതപ്പെടുത്തണമെന്ന് കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കി കുവൈത്ത് സര്‍ക്കാര്‍ ടിക്കറ്റടക്കമുള്ള ചെലവുകള്‍ വഹിക്കാമെന്ന് അറിയിച്ചിട്ടും ഇന്ത്യന്‍ അധികൃതരുടെ ഭാഗത്ത് നിന്നും നടപടികള്‍ വൈകുന്നത് ആശങ്കാജനമാണ്.
കുവൈത്തില്‍ കോവിഡ് 19 വ്യാപകമായികൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ പതിനായിരത്തിലേറെ പേരാണ് നാട്ടിലേക്കുള്ള യാത്രയും സ്വപ്നം കണ്ട് പൊതുമാപ്പ് കേന്ദ്രങ്ങളില്‍ കഴിഞ്ഞ ഒന്നര മാസമായി താമസിച്ചു വരുന്നത്.
കോവിഡ് 19 പരിശോധന സൗകര്യങ്ങളോ,സാമൂഹിക അകലം പാലിക്കാനുള്ള സാഹചര്യങ്ങളോ ഇല്ലാത്ത കേന്ദ്രങ്ങളില്‍ ദിവസങ്ങളോളം താമസിക്കുന്നവര്‍ക്ക് രോഗബാധയേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്.
ഈ അടിയന്തര സാഹചര്യം മനസ്സിലാക്കി കൂടതല്‍ വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തി ,ഇവരെ ഉടനടി നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും ഇന്ത്യന്‍ എംബസ്സി അധികൃതരോടും കേന്ദ്ര സര്‍ക്കാരിനോടും കെ.ഐ.സി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."