ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം: ഭീകരവിരുദ്ധ നീക്കത്തില്‍ ഇന്ത്യ-ആസ്‌ത്രേലിയന്‍ സഹകരണത്തിനു തീരുമാനം
ന്യൂഡല്‍ഹി: ഭീകരവിരുദ്ധ നീക്കങ്ങളില്‍ സഹകരണമടങ്ങുന്ന ആറു കരാറുകളില്‍ ഇന്ത്യയും ആസ്‌ത്രേലിയയും ഒപ്പുവച്ചു. ഭീകരസംഘങ്ങള്‍ക്ക് പണം നല്‍കുകയും താവളമൊരുക്കുകയും ചെയ്യുന്നവര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കാനും ഇരുരാഷ്ട്രത്തതലവന്മാരും ആഹ്വാനം ചെയ്തു.
നാലുദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ഞായറാഴ്ച ഇന്ത്യയിലെത്തിയ ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധം, സുരക്ഷ, ഊര്‍ജം, വ്യാപാരം, കായികം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിനായി ഇരുവരും വിവിധ കരാറുകളില്‍ ഒപ്പുവച്ചു. എന്നാല്‍, ഏറെ പ്രതീക്ഷിക്കപ്പെട്ട സാമ്പത്തിക കരാറായ കോംപ്രഹന്‍സിവ് എകോണമിക് കോ-ഓപറേഷന്‍ അഗ്രിമെന്റിന്(സെസ) കൂടിക്കാഴ്ചയില്‍ അംഗീകാരമായില്ല.
ഇന്ത്യക്ക് യുറേനിയം നല്‍കാനുള്ള തീരുമാനത്തിന് ആസ്‌ത്രേലിയന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയതില്‍ ടേണ്‍ബുളിനെ അഭിനന്ദിച്ച മോദി ആസ്‌ത്രേലിയയില്‍ ഇന്ത്യക്കാര്‍ക്കെതിരേ വര്‍ധിച്ചുകൊണ്ടിരിക്കുന്ന വംശീയാതിക്രമങ്ങളില്‍ ആശങ്ക അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ എന്‍.എസ്.ജി പ്രവേശനത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് കൂടിക്കാഴ്ചയില്‍ ടേണ്‍ബുള്‍ ഉറപ്പുനല്‍കി.ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രിക്ക് രാഷ്ട്രപതി ഭവനില്‍ വന്‍ വരവേല്‍പ്പ് നല്‍കി. 2015ല്‍ അധികാരത്തിലെത്തിയ ശേഷം ഇതാദ്യമായാണ് മാല്‍ക്കം ടേണ്‍ബുള്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."