HOME
DETAILS
MAL
കാനഡയില്‍ കഞ്ചാവ് നിയമവിധേയമാക്കുന്നു
backup
April 11 2017 | 01:04 AM
ടൊറോന്റോ: കഞ്ചാവ് നിയമവിധേയമാക്കാനുള്ള നീക്കവുമായി കാനഡ. ഇതുസംബന്ധിച്ച ബില്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചു. ബില്‍ പാസായാല്‍ അടുത്തവര്‍ഷം ജൂലൈ ഒന്നുമുതല്‍ കഞ്ചാവ് ഉപയോഗം കാനഡയില്‍ കുറ്റകൃത്യമാകില്ല. പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമായിരുന്നു കഞ്ചാവ് നിയമവിധേയമാക്കുമെന്നത്. താന്‍ മുന്‍പ് കഞ്ചാവ് വലിച്ചിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചിരുന്നു.
കാനഡയില്‍ മെഡിക്കല്‍ ആവശ്യത്തിന് ഇപ്പോള്‍ തന്നെ കഞ്ചാവ് നിയമവിധേയമാണ്. ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാണ്. എന്നാല്‍ മെഡിക്കല്‍ ലൈസന്‍സ് ഉപയോഗിച്ച് കഞ്ചാവ് ദുരുപയോഗം നടക്കുന്നുണ്ടെന്ന ആരോപണവും ശക്തമാണ്. കഞ്ചാവ് അര്‍ബുദ രോഗ ചികിത്സയ്ക്ക് ഉപയോഗിക്കാമെന്ന് ഈയിടെ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."