HOME
DETAILS
MAL
ജിഷാ വധം: സര്‍ക്കാര്‍ ധനസഹായം നല്‍കാത്തതില്‍ പ്രതിഷേധം
backup
July 10 2016 | 08:07 AM
കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ ധനസഹായം നല്കാന് ഉത്തരവ് ഇറങ്ങിയിട്ടും ഇതേ വരെ നല്‍കാതെ വീടിന്റെ താക്കോല്‍ദാനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആത്മാര്‍ഥതയില്ലെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം വേലായുധന് ആരോപിച്ചു.
ധനസഹായം നല്‍കുമെന്ന് മെയ് അഞ്ചിന് ഉത്തരവ് ഇറങ്ങിയതാണ്. തന്റെ കടമ നിറവേറ്റാതെയാണ് പിണറായി വിജയന് വീടിന്റെ താക്കോല്‍ദാനം നിര്‍വഹിക്കുന്നതെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എന്‍ കെ മോഹന്‍ദാസും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."