HOME
DETAILS
MAL
സ്വന്തം മരണവാര്‍ത്ത പ്രചരിപ്പിച്ച 13കാരിക്കെതിരേ കേസ്
backup
April 11 2017 | 01:04 AM
മിഷിഗണ്‍: അമേരിക്കയില്‍ സ്വന്തം മരണവാര്‍ത്ത വ്യാജമായി സൃഷ്ടിച്ച പെണ്‍കുട്ടിക്കെതിരേ ക്രിമിനല്‍ കേസ്. 11കാരനായ സുഹൃത്ത് ടൈസന് ബെന്സന് ആത്മഹത്യചെയ്ത കേസിലാണ് 13കാരിയായ പെണ്‍കുട്ടിയെ പ്രതിചേര്‍ത്തത്. പെണ്‍കുട്ടി സ്വന്തം മരണവാര്‍ത്ത ബെന്സന് അയച്ചുകൊടുത്തിരുന്നു. തുടര്‍ന്ന് രണ്ടു മണിക്കൂറിനകം ബെന്‍സ് തൂങ്ങിമരിച്ചു.
ആശയവിനിമയ ഉപാധികള്‍ തെറ്റായ രീതിയില്‍ ഉപയോഗിക്കല്‍, സൈബര്‍ കുറ്റകൃത്യം എന്നിവയാണ് പെണ്‍കുട്ടിക്കെതിരേ ചുമത്തപ്പെട്ടത്. ഒന്നര വര്‍ഷത്തോളം തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. സ്നാപ്ചാറ്റില്‍ മറ്റൊരു സുഹൃത്തിന്റെ അക്കൗണ്ട് വഴിയാണ് പെണ്‍കുട്ടി മരണവാര്‍ത്ത ടൈസനെ അറിയിച്ചത്. ഇതിന് രണ്ടുമണിക്കൂറിനു ശേഷം വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ ടൈസനെ കണ്ടെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."