HOME
DETAILS

മദീനയിൽ നിന്ന് വിമാന സർവീസ് ആരംഭിക്കണമെന്ന് കെ. എം. സി. സി

  
backup
May 14 2020 | 12:05 PM

4532454513245421-2

ജിദ്ദ: കൊവിഡ് 19 പാശ്ചാതലത്തിൽ പ്രവാസ ലോകത്തെ ഇന്ത്യൻ സമൂഹം ജന്മനാടുകളിലേക്ക് തിരിക്കുന്ന ഈ സാഹചര്യത്തിൽ മദീന അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്നും ഇന്ത്യയിലെ കേരളമടക്കമുള്ള വിവിധ എയർപ്പോർട്ടുകളിലേക്കും വിമാന സർവ്വീസ് ആരംഭിക്കണമെന്ന് മദീന കെ എം സി സി ആവശ്യപെട്ടു.

ഇന്ത്യൻ എംമ്പസി സഊദിയിൽ തയ്യാറാക്കിയ വിമാനതാള പോയൻ്റുകളിൽ റിയാദ്, ജിദ്ദ, ദമാം എന്നീ പോയൻൻ്റുകൾ മാത്രമാണുള്ളത് മദീനയിലും ആയിരകണക്കിന് പ്രവാസി സമൂഹം ജന്മനാടുകളിലേക്ക് യാത്രയാകുവാൻ എല്ലാ തരത്തിലും ഇന്ത്യൻ ഗവൻമൻ്റ് തയ്യാറാക്കിയ മുൻഗണനയുള്ളവർ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയാണ്. കൊവിഡല്ലാത്ത രോഗ തുല്യരായവരും ഗർഭിണികളായ സഹോദരികളും വിസിറ്റിംഗ് വിസയിലെത്തി കാലവധി കഴിഞ്ഞവരും ജോലിയിൽ നിന്ന് പിരിച്ചുവിട്ടവരും എക്സിറ്റടിച്ചവരും വൃന്ദരായ ആളുകളും കുട്ടികളുമെല്ലാം ഇതിൽ പെടും ഇന്ത്യൻ എംബസി തയ്യാറാക്കുന്ന അടുത്ത ഷെഡ്യൂളുകളുടെ യാത്ര ലിസ്റ്റുകളിൽ മദീനയിൽ നിന്നുള്ള വിമാനസർവ്വീസ് പരിഗണനയില്ലാത്തത് മദീന വിമാന താവളത്തെ മാത്രം ആശ്രയിക്കുന്ന മദീനയിലും പരിസര പ്രദേശങ്ങങ്ങളായ ഖൈബർ, യാമ്പു, അനാക്കിയ അൽ മഹദ് ,ബദർ, അൽ ഉലാ പോലുള്ള സ്ഥലങ്ങളിൽ നിന്നുള്ള പ്രവാസി സമൂഹക്കൾക്ക് വളരെ വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്.നിലവിലെ സാഹചര്യത്തിൽ മദീന വിമാന താവളം വഴി ഇന്ത്യയിലേക്ക് വിമാന സർവീസുകൾ ആരംഭിക്കണമെന്നാണ് കെ എം സി സി മദീന ഘടകം ആവശ്യപെടുന്നത്. ശക്തമായ കർഫ്യൂ സംവ്വിധാനം നിലനിൽക്കുന്ന മദീന പോലുള്ള സ്ഥലങ്ങളിൽ നിന്ന് നാനൂറിലധികം കിലോമീറ്ററുകൾക്കപ്പുറത്തുള്ള ജിദ്ദ പോലുള്ള സ്ഥലങ്ങളിലേക്ക് ഇത്തരം ആളുകൾക്ക് എത്തിപെടൽ പ്രയാസമാകും ഇന്ത്യൻ ഗവർമെൻമെൻ്റും എംബസിയും കേരള ഗവൻമെൻ്റും ഈ വിഷയത്തിൽ ശ്രദ്ധ പുലർത്തണമെന്ന് മദീനയിലെ ഇന്ത്യൻ സമൂഹത്തിന് വേണ്ടി ആവശ്യപെട്ടു കൊണ്ട് നാട്ടിലേക്ക് പോകുവാൻ തയ്യാറുള്ള പ്രവാസികളുടെ കണക്ക് വിവരങ്ങൾ വെച്ച് ഇന്ത്യൻ അംമ്പാസിഡർ ഔസാഫ് സഈദിനും ജിദ്ദ കോൺസുലർ ജനറൽ നൂർ റഹ്മാൻ ശൈഖ് , വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ എന്നിവർക്ക് മെയിൽ മുഖാന്തരം നിവേദനം സമർപ്പിച്ചിട്ടുണ്ടെന്ന് മദീന കെ എം സി സി നേതാക്കളായ സൈദ് മൂന്നിയൂർ ഷെരീഫ് കാസർക്കോട് ,ഗഫൂർ പട്ടാമ്പി, ഹംസ പെരിമ്പലം എന്നിവർ പ്രസ്ഥാവനയിലൂടെ അറിയിച്ചു.കഴിഞ്ഞ ദിവസം മദീന കെ എം സി സി ഈ വിഷയം കേരളത്തിൻ്റെ ഉപ പ്രതിപക്ഷ നേതാവ് എം കെ മുനിറിൻ്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് അദ്ദേഹംഹം മുഖ്യമന്ത്രി പിണറായി വിജയനോട് ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണം എന്നും ആവശ്യപെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  3 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago