സൈറ ലിയോണില്‍ ഗര്‍ഭിണികള്‍ക്ക് തുടങ്ങിയ സ്കൂളുകള്‍ പ്രതിസന്ധിയില്‍
ഫ്രീടൗണ്‍: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ സൈറ ലിയോണില്‍ ഗര്‍ഭിണികള്‍ക്കായി ആരംഭിച്ച സ്കൂളുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. ഗര്‍ഭിണികളോട് വിവേചനം കാണിക്കുന്നതിനെതിരേ അന്താരാഷ്ട്ര മനുഷ്യാവകാശ ഏജന്‍സികള്‍ രംഗത്തെത്തിയിരിക്കുകയാണ്.
ഗര്‍ഭിണികളെ മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം ഒരേ ക്ലാസിലിരിക്കാന്‍ സൈറ ലിയോണ്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. 2015ല്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗത്തിനു ശേഷം സ്കൂളുകള്‍ തുറന്നപ്പോഴാണ് 'കാഴ്ചയില്‍ ഗര്‍ഭിണി'കളായ കുട്ടികള്‍ക്ക് പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നിഷേധിച്ചത്.
മറ്റു കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്നു പറഞ്ഞായിരുന്നു ഇത്. ഇതേതുടര്‍ന്ന് രാജ്യവ്യാപകമായി ഗര്‍ഭിണികള്‍ക്കായി ബദല്‍ സ്കൂളുകള്‍ ആരംഭിക്കുകയായിരുന്നു.എന്നാല്‍, ബ്രിട്ടന് കേന്ദ്രമായ മനുഷ്യാവകാശ സംഘടനായ ആംനെസ്റ്റി ഇന്റര്‍നാഷനല്‍ സൈറ ലിയോണ്‍ സര്‍ക്കാരിന്റെ നടപടിക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്.
ഗര്‍ഭിണികള്‍ക്ക് മുഖ്യധാരാ വിദ്യാഭ്യാസം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് സംഘടന ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."