ഹോളോകോസ്റ്റ് പരാമര്‍ശം: ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനാര്‍ഥി മരിന്‍ ലീ പെന്‍ വിവാദത്തില്‍
പാരിസ്: ഫ്രാന്‍സിലെ തീവ്രവലതുപക്ഷ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹോളോകോസ്റ്റുമായി ബന്ധപ്പെട്ടു നടത്തിയ പരാമര്‍ശം വിവാദത്തില്‍. മരിന്‍ ലീ പെന്‍ ആണ് രണ്ടാം ലോക യുദ്ധത്തിനിടെ നടന്ന ജൂതസമൂഹങ്ങളുടെ അറസ്റ്റില്‍ ഫ്രാന്‍സിന് പങ്കില്ലെന്നു പറഞ്ഞ് രംഗത്തെത്തിയത്.
ആദ്യഘട്ട തെരഞ്ഞെടുപ്പിന് രണ്ട് ആഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് പ്രചാരണരംഗത്ത് മുന്നിലുള്ള മരിന്‍ വിവാദ പ്രസ്താവന നടത്തി വെട്ടിലായിരിക്കുന്നത്. രണ്ടാംലോക യുദ്ധത്തിനിടെ പാരിസില്‍ ജൂതസമൂഹത്തിനു നേരെ നടന്ന വെല്‍ ദി ഹീവ് ഓപറേഷനില്‍ ഫ്രാന്‍സിന് പങ്കില്ല.
1942 ജൂലൈയില്‍ ഓഷ്‌വിറ്റ്‌സ് തടങ്കല്‍ക്യാംപിലേക്ക് കൊണ്ടുപോകാനായി 13,000ത്തോളം ജൂതന്മാരെ ഫ്രഞ്ച് സൈന്യം അറസ്റ്റ് ചെയ്തത് ജര്‍മനിയുടെ നിര്‍ദേശപ്രകാരമായിരുന്നു. ആ കൃത്യത്തിന്റെ ഉത്തരവാദികള്‍ അന്നത്തെ ഭരണാധികാരികളാണെന്നും ഫ്രാന്‍സല്ലെന്നും മരിന്‍ ലീ പെന്‍ പറഞ്ഞു. വിവിധ മാധ്യമസംഘങ്ങള്‍ നടത്തിയ അഭിമുഖത്തിലാണ് മരിന്‍ വിവാദ പ്രസ്താവന നടത്തിയത്.
വിവാദ പരാമര്‍ശം മുതലെടുത്ത് മരിനെതിരേ എതിരാളികള്‍ ആക്രമണവുമായി രംഗത്തെത്തിയിട്ടുണ്ട്. കുടിയേറ്റ, സെമിറ്റിക് വിരുദ്ധമുഖം നന്നാക്കാനുള്ള മരിന്റെ നീക്കത്തിനാണ് പ്രസ്താവന തിരിച്ചടിയായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."