നെഹ്‌റുട്രോഫി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി
ആലപ്പുഴ: ചരിത്ര പ്രസിദ്ധമായ നെഹ്‌റി ട്രോഫി വള്ളംകളിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ കളക്‌ട്രേറ്റില്‍ നടന്ന എന്‍.ടി.ബി.ആര്‍ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തില്‍ വച്ച് ധനകാര്യ മന്ത്രി ഡോ.റ്റി.എം.തോമസ് ഐസക്ക് പുറത്തിറക്കി.
വള്ളം കളിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനി മുതല്‍ മൊബൈലിലും ലഭിക്കും.ആന്‍ഡ്രോയ്ഡ് ഫോണുകളിലാണ് ഈ സേവനം ലഭിക്കുക.ഗൂഗില്‍ പ്ലേ സ്റ്റോറില്‍ 'ചഠആഞ, ചലവൃൗ ഠൃീുവ്യ, ചലവൃൗേൃീുവ്യ, ചലവൃൗ ഠൃീുവ്യ ആീമ േഞമരല' എന്നീ പദങ്ങള്‍ തെരഞ്ഞാല്‍ വള്ളംകളിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ മൊബൈലില്‍ ഡൗണ്‍ ലോഡ് ചെയ്യാം. നെഹ്‌റു ട്രോഫിയുടെ ഉത്ഭവം, ചരിത്രം ,ദൃശ്യങ്ങള്‍, ടിക്കറ്റിനെ സംബന്ധിച്ച വിവരങ്ങള്‍, ഹോട്ടലുകള്‍ ,മറ്റ് അവശ്യവിവരങ്ങള്‍ എന്നിവ കൂടാതെ വള്ളംകളി കാണുന്നവര്‍ക്ക് സന്ദര്‍ശിക്കാവുന്ന വിനോദ സഞ്ചാര സ്ഥലങ്ങളെക്കുറിച്ചും വിനോദോപാധികളെക്കുറിച്ചുള്ള വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മോബൈല്‍ വഴി ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യവും അധികം വൈകാതെ ലഭ്യമാകും. ജില്ലയിലെ നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററുമായി സഹകരിച്ച് കണ്ണൂര്‍ എന്‍.ഐ.സി.യാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."