കൊവിഡ് പ്രതിസന്ധി: ഒരു വര്‍ഷത്തേക്ക് ശമ്പളത്തിന്റെ 30 ശതമാനം വേണ്ടെന്നുവെച്ച് രാഷ്ട്രപതി
ന്യൂഡല്‍ഹി: ഒരു വര്‍ഷത്തേക്ക് തന്റെ ശമ്പളത്തിന്റെ 30 ശതമാനം വേണ്ടെന്നുവെക്കാന്‍ തീരുമാനിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മാര്‍ച്ചില്‍ പി.എം കെയേര്‍സ് ഫണ്ടിലേക്ക് ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്തതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ തീരുമാനം.
ലിമോസിന് വാങ്ങുന്നത് മാറ്റിവെയ്ക്കാനും രാഷ്ട്രപതി തീരുമാനിച്ചതായി രാഷ്ട്രപതി ഭവന് വ്യക്തമാക്കി. രാജ്യം കൊവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോവുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതിനിടെയാണ് രാഷ്ട്രപതി ഒരു വര്‍ഷത്തെ ശമ്പളത്തിന്റെ 30 ശതമാനം വേണ്ടെന്ന് വെച്ചത്. ചെലവ് ചുരുക്കാനായി നിരവധി നടപടികള്‍ നടപ്പിലാക്കാന്‍ രാഷ്ട്രപതി ഭവന് തീരുമാനിച്ചിട്ടുണ്ട്.
യാത്രകള്‍ക്കുള്ള ചെലവുകള്‍ ഗണ്യമായി കുറയ്ക്കും. പൂക്കളുടെയും അലങ്കാരത്തിനുള്ള ഇനങ്ങളുടെയും ഉപയോഗം കുറയ്ക്കുക, ഭക്ഷണ മെനു കുറയ്ക്കുക തുടങ്ങിയ നടപടികളും സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."