HOME
DETAILS

ആര്‍ത്തിയും അസൂയയും

  
backup
June 23 2018 | 21:06 PM

ulkkazhcha-asooyayum-aarthiyum

 

ജലപ്രളയത്തില്‍നിന്നു രക്ഷ ലഭിക്കാനായി നൂഹ് പ്രവാചകന്‍ കപ്പലേറിയപ്പോള്‍ അതിലതാ ഒരു വയോവൃദ്ധന്‍.. എന്തോ പന്തികേടു തോന്നിയിട്ടാവണം പ്രവാചകന്‍ അയാളോട് ചോദിച്ചു:
''എന്താ ഇതില്‍ കയറാന്‍ കാരണം..?''
അയാള്‍ പറഞ്ഞു: ''താങ്കളുടെ അനുചരഹൃദയങ്ങള്‍ കവര്‍ന്നെടുക്കാന്‍ തന്നെ.. അതുവഴി അവരുടെ ഹൃദയങ്ങള്‍ എന്റെ കൂടെയും ശരീരങ്ങള്‍ നിങ്ങളുടെ കൂടെയുമാകുമല്ലോ..''
ഇതുകേട്ടപ്പോള്‍ പ്രവാചകനു സഹിക്കാനായില്ല. ശബ്ദം കനപ്പിച്ചുകൊണ്ടു പറഞ്ഞു:''എടാ, ദൈവശത്രൂ... ഇറങ്ങിപ്പോ ഇതില്‍നിന്ന്..''
വേഷം കെട്ടി വന്ന പിശാചായിരുന്നു അത്.
അവന്‍ പറഞ്ഞു:''ജനങ്ങള്‍ നാശത്തിലാവാന്‍ കാരണമായ അഞ്ചു കാര്യങ്ങളുണ്ട്. അതില്‍ മൂന്നെണ്ണം ഞാന്‍ പറഞ്ഞുതരാം. രണ്ടെണ്ണം പറയില്ല..''
അപ്പോള്‍ അല്ലാഹു വെളിപാടു മുഖേന പ്രവാചകനോടു പറഞ്ഞു: ''ആ മൂന്നു കാര്യങ്ങള്‍ നിങ്ങള്‍ക്കാവശ്യമില്ല. അവനോട് ആ രണ്ടു കാര്യങ്ങള്‍ പറഞ്ഞുതരാന്‍ പറയൂ. അതുമൂലമാണു ജനങ്ങളെല്ലാം നാശത്തിലായത്..''
പ്രവാചകന്‍ ആ രണ്ടെണ്ണം പറഞ്ഞുതരാന്‍ പിശാചിനോടാവശ്യപ്പെട്ടു. പിശാച് മുടക്കം പറഞ്ഞില്ല. അവന്‍ അതു വെളിപ്പെടുത്തി: ''ഒന്ന് അസൂയയാണ്. അതുമൂലമാണ് ഞാന്‍ അഭിശപ്തനായി മാറിയത്. ആട്ടിയകറ്റപ്പെട്ട പിശാചായതും അതിനാല്‍തന്നെ. രണ്ടാമത്തേത് അത്യാര്‍ത്തി. ആദം പ്രവാചകനു സ്വര്‍ഗം മുഴുവന്‍ അനുവദനീയമായിരുന്നു. അദ്ദേഹത്തില്‍നിന്ന് ഞാനെന്റെ ആവശ്യം അത്യാര്‍ത്തി കൊണ്ട് നേടിയെടുത്തു..''
കോഴിക്കൂട്ടങ്ങളിലേക്കു തീറ്റയെറിഞ്ഞുകൊടുത്താല്‍ കാണുന്ന കാഴ്ച നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. എല്ലാം തനിക്കു കിട്ടണം. മറ്റാര്‍ക്കും കിട്ടരുതെന്ന സ്വാര്‍ഥമനോഭാവം ജീവന്‍വച്ചുനില്‍ക്കുന്ന രംഗമാണത്. സത്യത്തില്‍ ഇതിന്റെ നേര്‍പതിപ്പല്ലേ ഇന്നു നമ്മുടെ സമൂഹികജീവിതത്തിലും കാണപ്പെടാറുള്ളത് എന്നു ചിന്തിച്ചാല്‍ അതു തെറ്റാണെന്നു പറയാന്‍ പറ്റുമോ..?
കിട്ടാനുള്ള ആര്‍ത്തിയും കിട്ടിയവരോടുള്ള അസൂയയും നമ്മില്‍ വേരൂന്നിയിരിക്കുകയാണ്. ഈ രണ്ടു ദൂഷ്യങ്ങളും അപ്രത്യക്ഷമായാല്‍ ലോകത്തുനിന്നു പിന്‍വലിയുന്ന തിന്മകള്‍ക്കു കണക്കുണ്ടാവില്ല. പിശാച് അഭിശപ്തനായത് അസൂയ കൊണ്ടാണെങ്കില്‍ അസൂയാലു മനുഷ്യപ്പിശാചാണെന്നു വരും. അത്യാര്‍ത്തിയാണ് ആദം പ്രവാചകനെ സ്വര്‍ഗത്തില്‍നിന്നു പുറത്തുകടത്തിയതെങ്കില്‍ അത്യാര്‍ത്തിക്കാരനു സ്വര്‍ഗം ഒരു സ്വപ്നം മാത്രമായി പരിണമിക്കുമെന്നും വരും. അപ്പോള്‍ അസൂയാലുക്കളും അത്യാര്‍ത്തിക്കാരും വസിക്കുന്ന ലോകം പിശാചുക്കള്‍ നിറഞ്ഞാടുന്ന നരകം തന്നെ.
സ്വര്‍ഗസമാനമായ ജീവിതം കൊതിച്ചാണു മനുഷ്യന്‍ അത്യാര്‍ത്തിക്കൊരുങ്ങുന്നത്. പക്ഷേ, അതുവഴി സംഭവിക്കുന്നതോ.. സ്വര്‍ഗത്തില്‍നിന്നു നരകത്തിലേക്കുള്ള വിരണ്ടോട്ടവും. ഐശ്വര്യം കൊതിച്ചാണ് അത്യാര്‍ത്തി കാണിക്കുന്നത്. എന്നാല്‍ അതിന്റെ ഫലമോ... കൊടിയ ദാരിദ്ര്യവും. 'അല്‍ഹരീസ്വു മഹ്‌റൂമുന്‍' എന്ന് അറബിയില്‍ ഒരു മൊഴിയുണ്ട്. ആര്‍ത്തിക്കാരന്‍ നിഷേധിക്കപ്പെടുന്നവനാണെന്നര്‍ഥം. ആക്രാന്തം കാണിച്ചാല്‍ കിട്ടുന്നതും ഇല്ലാതാവുക എന്ന ദുരന്തമായിരിക്കും ഫലം.
ഒരു അറബി കവി പാടിയതിങ്ങനെ:
ഖദ് യുഹ്‌ലികുല്‍ ഇന്‍സാന കഥ്‌റതു മാലിഹീ
കമാ യുദ്ബഹുത്ത്വാഊസു മിന്‍ അജ്‌ലി രീശിഹീ
(ധനാധിക്യം മനുഷ്യനെ ചിലപ്പോള്‍ നശിപ്പിച്ചുകളയും. തൂവലിനുവേണ്ടി മയില്‍ കശാപ്പു ചെയ്യപ്പെടാറുള്ളപോലെ..)
അറബ് കവി മുതനബ്ബിയുടെ പ്രസിദ്ധമായ വരികള്‍ ഇങ്ങനെയാണ്:
വമന്‍ യുന്‍ഫിഖിസ്സാആതി ഫീ ജംഇ മാലിഹീ
മഖാഫത ഫഖ്‌രിന്‍ ഫല്ലദീ ഫഅലല്‍ ഫഖ്‌റു
(ദാരിദ്ര്യം ഭയന്ന് തന്റെ വിലപ്പെട്ട സമയം ധനസമാഹരണത്തിനായി വിനിയോഗിച്ചവന്‍ ശരിക്കും ദാരിദ്ര്യമാണു കാണിക്കുന്നത്.)
തുരുമ്പ് ഇരുമ്പിനെ തിന്നുന്നപോലെ അസൂയ അസൂയക്കാരനെ തിന്നുകളയുമെന്നാണ്. പ്രത്യക്ഷത്തില്‍ അസൂയാലു മര്‍ദകനാണെങ്കിലും യഥാര്‍ഥത്തില്‍ അയാള്‍ മര്‍ദിതനാണ്. തന്റെ അസൂയ തന്നെയാണ് അയാളെ നിമിഷം തോറും മര്‍ദിച്ചവശനാക്കുന്നത്. മറ്റുള്ളവന്റെ അനുഗ്രഹം നീങ്ങാനാണയാള്‍ കൊതിക്കുന്നതെങ്കിലും തന്റെ മനഃസമാധാനമെന്ന സുപ്രധാന അനുഗ്രഹമാണ് അതുവഴി നീങ്ങിപ്പോകുന്നത്.
'എനിക്കു കിട്ടാനുള്ളത് എനിക്കു കിട്ടും. നിനക്കു കിട്ടാനുള്ളതു നിനക്കും കിട്ടും. വിധിച്ചതു ലഭിക്കാതെ ആരും മരിക്കില്ല. വിധിക്കാത്തത് കിട്ടി ആരും ജീവിക്കുകയുമില്ല.'- ഈ വിശ്വാസം രൂഢമൂലമാവേണ്ട പ്രശ്‌നമേയുള്ളൂ. അതു വേരുറച്ചുകഴിഞ്ഞാല്‍ തീര്‍ന്നു അസൂയയും അത്യാര്‍ത്തിയുമെല്ലാം. മറ്റുള്ളവര്‍ക്കു കിട്ടിയില്ലെങ്കിലും എനിക്കു കിട്ടാതിരിക്കരുത് എന്ന സങ്കുചിതത്വത്തില്‍നിന്ന് എനിക്കു കിട്ടിയില്ലെങ്കിലും മറ്റുള്ളവര്‍ക്കു കിട്ടാതെ പോകരുത് എന്ന വിശാലതയിലേക്കു പിന്നെ കൂടുതല്‍ ദൂരമുണ്ടാവില്ല.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഫ്രാന്‍സിലെ കായിക മത്സരങ്ങളിലെ ഹിജാബ് നിരോധനം വിവേചനപരം' രൂക്ഷ വിമര്‍ശനവുമായി യുഎന്‍ വിദഗ്ധ സമിതി 

Others
  •  a month ago
No Image

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  a month ago
No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  a month ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  a month ago
No Image

ആരുടെ തെറ്റ് ?

Kerala
  •  a month ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago