HOME
DETAILS

സഊദിയില്‍ വാറ്റ് അഞ്ചു ശതമാനത്തില്‍ നിന്ന് ഉയര്‍ത്തില്ലെന്ന് ധനമന്ത്രി

  
backup
April 11 2017 | 01:04 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%b6


ജിദ്ദ: വാറ്റ് അഞ്ചു ശതമാനത്തില്‍ നിന്ന് 2020 വരെ അധികമായി ഉയര്‍ത്തില്ലെന്ന് ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍. സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്ന കരാറുകാര്‍ക്കുള്ള വിഹിതം കാലതാമസം കൂടാതെ വിതരണം ചെയ്യും. കരാര്‍ പ്രകാരം വിഹിതം വിതരണം ചെയ്യേണ്ട ദിവസം മുതല്‍ രണ്ടു മാസത്തിനകം പണം വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം സഊദി കമ്പനികളുടെ ലാഭത്തിന് നികുതി ചുമത്തില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. അശ്ശര്‍ഖിയ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്താണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സഊദി പൗരന്മാര്‍ക്കും ആദായ നികുതി ബാധകമാക്കില്ല.

വിഷന്‍ 2030 പദ്ധതി ലക്ഷ്യങ്ങള്‍ നേടുന്നതിന് പെട്രോളിതര മേഖല എട്ടര ശതമാനം വാര്‍ഷിക വളര്‍ച്ച നേടുകയും പെട്രോളിതര മേഖലയിലെ മൊത്തം ആഭ്യന്തരോല്‍പാദനം 1.6 ട്രില്യണ്‍ റിയാലായി വര്‍ധിക്കുകയും വേണം. സ്വകാര്യ മേഖലക്ക് പ്രോത്സാഹനം നല്‍കുന്നതിന് നാലു വര്‍ഷത്തിനുള്ളില്‍ 20,000 കോടി റിയാല്‍ വിനിയോഗിക്കും. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നിരവധി സാമ്പത്തിക, ധന നയങ്ങള്‍ക്ക് സഊദി അറേബ്യ രൂപം നല്‍കിയിട്ടുണ്ട്.

ഊര്‍ജ ഉല്‍പന്നങ്ങളുടെ ഭാഗികമായ നിരക്ക് പരിഷ്‌കരണം, കസ്റ്റംസ് തീരുവ ഭേദഗതി, സര്‍ക്കാര്‍ ജീവനക്കാരുടെ അലവന്‍സുകള്‍ നിര്‍ത്തിവെക്കല്‍ പോലെ ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളുടെ നയങ്ങളുമായി ഒത്തുപോകുന്ന ഏതാനും പരിഷ്‌കരണങ്ങള്‍ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. കസ്റ്റംസ് നടപടികള്‍ ലഘൂകരിച്ചിട്ടുണ്ട്. ഇറക്കുമതി വ്യാപാരികള്‍ കസ്റ്റംസില്‍ സമര്‍പ്പിക്കേണ്ട രേഖകളുടെ എണ്ണം 12 ല്‍ നിന്ന് നാലായും കയറ്റുമതി വ്യാപാരികള്‍ സമര്‍പ്പിക്കേണ്ട രേഖകളുടെ എണ്ണം ഒമ്പതില്‍ നിന്ന് മൂന്നായും കുറച്ചിട്ടുണ്ടെന്നും മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  19 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  19 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  19 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  19 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  19 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  19 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  19 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  20 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  20 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  20 days ago