തീര സംരക്ഷണ സേനയുടെ ബോട്ട് കത്തിനശിച്ചത് പരിഭ്രാന്തി പരത്തി
മുതുകുളം: തൃക്കുന്നപുഴ തീരത്ത് ഇന്നലെ ഒരുമണിയോടെ തീപിടിച്ച് ഒഴുകിയ തീരസംരക്ഷണ സേനയുടെ ബോട്ട് പ്രദേശത്ത് പരിഭ്രാന്തി പരത്തി.തോട്ടപ്പള്ളി തീരദേശ പൊലിസ് സ്റ്റേഷനിലെ അധീനതിയിലുളള കെ.എല്‍.എം.പി 12-5 എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്.ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകട കാരണം എന്നാണ് പൊലിസിന്റെ നിഗമം.
ബോട്ടിലുണ്ടായിരുന്ന മൂന്ന് പേരും നിസാര പരുക്കുകളോടെ രക്ഷപെട്ടു.സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജോസഫ്,സ്രാങ്ക് അഭി.ജെ,ഡ്രൈവര്‍ സാന്ദ്രന്‍ കെ.യു എന്നിവരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. രണ്ട് കോടിരൂപയിലേറെ വിലവരുന്നബോട്ട് പൂര്‍ണ്ണമായും കത്തിനശിച്ചു.
കടലില്‍ പെട്രോളിംഗിനായി ഉപയോഗിച്ചിരുന്നതാണ് ഈ ബോട്ട് .എങ്കിലും ഇത് പതിവായി ഇടുന്നത് തൃക്കുന്നപ്പുഴ ചീപ്പിന് തെക്ക് വശത്തായാണ് .ഇന്നലെ പെട്രോളിംഗിനായി ഇവിടെ നിന്നും പുറപ്പെട്ട് അഞ്ഞൂറ് മീറ്റര്‍ എത്തുന്നതിനു മുന്‍പ് തന്നെ എന്‍ജിന്‍ റൂമിന്റ ഭാഗത്ത്‌നിന്ന് പുക വരുന്നതായി കണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു.ഇന്ധന ടാങ്കിനു തീ പിടിക്കാനുളള സാദ്ധ്യത മുന്നില്‍ കണ്ട ജീവനക്കാര്‍ സമീപത്തുളള ചെറുവളളങ്ങളിലേക്ക് ചാടി രക്ഷപെടുകയായിരുന്നു.
തീപിടിച്ച ശേഷവും ബോട്ട് ഏകദേശം ഒരുകിലോമീറ്ററോളം കായലില്‍ തെക്കു ഭാഗത്തേക്ക് ഒഴുകിനടന്നു.ഇടക്ക് ബോട്ടിനുള്ളില്‍ ശക്തമായ പൊട്ടലുകളും ഉണ്ടായി .ഇത് ശരിക്കും കായലിന്റെ തീരത്തുളള വരെ ഭയപ്പെടുത്തി.തുടര്‍ന്ന് കൂടുതല്‍ ചെറു വളളങ്ങ ളില്‍ എത്തിയ നാട്ടുകാരാണ് തീ അണച്ചത്. കായകുളം ,ഹരിപ്പാട് ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും വാഹനങ്ങള്‍ കായല്‍ തീരത്തേക്ക് കൊണ്ടുവരാനുളള മാര്‍ഗം ഇല്ലായിരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായി.
തീ നിയന്ത്രണ വിധേയമാക്കിയശേഷം ബോട്ട് തീരസംരക്ഷണ സേനയുടെ മറ്റു ബോട്ടുകളുപയോഗിച്ച് തൃക്കുന്ന പ്പുഴ യിലേക്ക് കൊണ്ട് പോയി. ഇത്തരം മൂന്നു ബോട്ടുകളാണ് തൃക്കുന്നപ്പുഴയിലുള്ളത്.പുറം കടലിലടക്കം രക്ഷാ പ്രവ ര്‍ ത്തനത്തിനേര്‍പ്പെ ടേണ്ട ബോട്ടി ല്‍ ജീവനക്കാര്‍ക്കാവശ്യമായ സുരക്ഷാ സാമഗ്രികള്‍ ഇല്ലെയിരുന്നെന്നും ആക്ഷേപമുണ്ട്
സംഭവസ്ഥലത്ത് കോസ്റ്റല്‍ എ.ഐ.ജി.സുരേന്ദ്രന്‍,കായംകുളം ഡി.വൈ.എസ്.പി ഷിഹാബുദ്ദീന്‍ ,കോസ്റ്റല്‍ സി.ഐ കോസ്റ്റല്‍ എസ്.ഐ മിറാഷ് എന്നിവരും കൂടാതെ തൃക്കുന്നപ്പുഴ പോലീസും എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."