HOME
DETAILS

റമദാന്‍ അടുത്തതോടെ സഊദിയില്‍ ഈത്തപ്പഴ കയറ്റുമതിയില്‍ വന്‍ വര്‍ധനവ്

  
backup
April 11 2017 | 02:04 AM

%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af

ജിദ്ദ: റമദാന്‍ അടുത്തതോടെ സഊദിയില്‍ ഈത്തപ്പഴ വിപണിയില്‍ വില്‍പ്പന കൂടുന്നു. ഈത്തപ്പഴ കയറ്റുമതി മുന്‍വര്‍ഷത്തേക്കാള്‍ 37 ശതമാനം കൂടുതലാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഈത്തപ്പഴം ഉല്‍പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് സഊദി അറേബ്യ. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ചു തൊണ്ണൂറായിരം ടണ്‍ ഈത്തപ്പഴം സഊദിയില്‍നിന്നും കയറ്റുമതി ചെയ്തു. തൊട്ടു മുമ്പത്തെ വര്‍ഷത്തേക്കാള്‍ ഇത് മുപ്പത്തിയേഴ് ശതമാനം കൂടുതലാണ്.

2015ല്‍ 66,000 ടണ്‍ ഈത്തപ്പഴമാണ് കയറ്റുമതി ചെയ്തിരുന്നത്. ജനറല്‍ അതോറിറ്റി ഫോര്‍സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം മദീനയില്‍നിന്ന് മാത്രം ഇരുപതിനായിരം ടണ്‍ ഈത്തപ്പഴം കയറ്റുമതി ചെയ്തു. ഇത് ആകെ കയറ്റുമതിയുടെ ഇരുപത്തിരണ്ടു ശതമാനമാണ്. ഹജ്ജ് ഉംറ തീര്‍ഥാടകരും സന്ദര്‍ശകരുമായി ഒരു വര്‍ഷം കൊണ്ട് തൊണ്ണൂറ് ലക്ഷം പേര്‍ 45,000 ടണ്‍ ഈത്തപ്പഴം കൊണ്ട് പോയതായാണ് കണക്ക്. ആവശ്യത്തിനു തോട്ടം തൊഴിലാളികളെ കിട്ടുകയും കൂടുതല്‍ ഈത്തപ്പഴോല്‍സവങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്താല്‍ വിപണി ഇനിയും സജീവമാകുമെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.

പുണ്യമേറിയതെന്ന് പ്രവാചകന്‍പറഞ്ഞ അജവ ഉള്‍പ്പെടെ നൂറ്റിയറുപതില്‍പരം കാരക്കകള്‍ മദീനയില്‍ മാത്രം കൃഷി ചെയ്യുന്നുണ്ട്. സഫാവി, സുക്കരി, സക്കായി, മബ്രോം, കുദ്രി, കലാസ് തുടങ്ങി രോഗശമനത്തിനായി ഉപയോഗിക്കാവുന്ന കാരക്കകളും മദീനയിലുണ്ട്. അതുകൊണ്ട് തന്നെ സഊദിയില്‍ മദീനയിലെ ഈത്തപ്പഴത്തിനും കാരക്കയ്ക്കുമാണ് ആവശ്യക്കാര്‍ കൂടുതലും. ഈത്തപ്പഴം കൊണ്ടുള്ള ജാം, കേക്ക് തുടങ്ങി വിവിധയിനം പലഹാരങ്ങളും സഊദിയില്‍നിന്ന് കയറ്റുമതി ചെയ്യുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താനൂര്‍ കസ്റ്റഡിമരണം:  കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവസ്യപ്പെട്ട് കുടുംബം സിബിഐക്ക് പരാതി നല്‍കി

Kerala
  •  3 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 6  ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 months ago
No Image

സ്ഥിതി ഗുരുതരമായിട്ടും സിസേറിയൻ ചെയ്യാൻ തയ്യാറായില്ല; ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച അശ്വതിയുടെ കുടുംബം

Kerala
  •  3 months ago
No Image

അജ്‌മാൻ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഓഗസ്റ്റിൽ 1.57 ബില്യൺ ദിർഹമിലെത്തി

uae
  •  3 months ago
No Image

അവസാനമായി എ.കെ.ജി ഭവനിൽ സീതാറാം യെച്ചൂരി; അന്തിമോപചാരം അർപ്പിച്ച് നേതാക്കൾ, രാജ്യം വിടചൊല്ലുന്നു

National
  •  3 months ago
No Image

മനുഷ്യമൂത്രം കലര്‍ത്തി ജ്യൂസ് വില്‍പന; പ്രതി പിടിയില്‍

latest
  •  3 months ago
No Image

ലോക നിയമദിനം നീതിയുടെ മൂല്യം ആഘോഷിക്കുന്നു: യു.എ.ഇ അറ്റോർണി ജനറൽ

uae
  •  3 months ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വാര്‍ഡ് വിഭജനം; തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാനുറച്ച് സിപിഎം

Kerala
  •  3 months ago
No Image

അയോധ്യ രാമക്ഷേത്ര ജീവനക്കാരിയായ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; എട്ട് പേർ അറസ്റ്റിൽ

National
  •  3 months ago
No Image

ഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നത് അനുവദിക്കുന്നതിനുള്ള കുവൈത്തിലെ പ്രത്യേക പദ്ധതി അവസാനിച്ചു

Kuwait
  •  3 months ago