ഐ.ടി.ഐയില്‍ വിവിധ കോഴ്‌സുകളില്‍ അധ്യാപക ഒഴിവ്
ചെങ്ങന്നൂര്‍ : ഗവ.ഐ.റ്റി.ഐ യില്‍ ഹോള്‍ട്ടികള്‍ച്ചര്‍, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്കിംഗ് മെയിന്റനന്‍സ്, മെക്കാനിക്ക് റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷണിംഗ്, പ്ലംബര്‍, ടര്‍ണര്‍, വെല്‍ഡര്‍, വയര്‍മാന്‍ എന്നീ ട്രേഡുകളിലേക്കും അരിത്തമാറ്റിക് കം ഡ്രോയിംഗ്, എംപ്ലോയബിലിറ്റി സ്‌കില്‍ എന്നീ വിഷയങ്ങളിലേക്കും നിലവിലുള്ള ഒഴിവുകളിലേക്ക് ഈ വിഷയം കൈകാര്യം ചെയ്യുന്നതിന് ദിവസവേതന അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരായി നിയമിക്കുന്നു. 9000 - 26100 രൂപ വരെയാണ് വേതനം. ബന്ധപ്പെട്ട വിഷയത്തില്‍ യോഗ്യതയും നിശ്ചിത പ്രവര്‍ത്തിപരിചയവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഐ.റ്റി.ഐ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം.
എം.എം.വി, ആര്‍.എ.സി, റ്റി.ആര്‍, എ.സി.ഡി എന്നിവയ്ക്കുള്ള കൂടിക്കാഴ്ച 18 ന് രാവിലെ 10 മണിയും എച്ച്.ഒ.സി, സി.എച്ച്.എന്‍.എം, പി.എല്‍,ഡബ്ല്യൂ.എല്‍, ഇ.എസ് എന്നിവയ്ക്കുള്ള കൂടിക്കാഴ്ച 19 ന് രാവിലെ 10 നുമായിരിക്കും നടക്കുക. ഫോണ്‍ 0479 2453150.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."