HOME
DETAILS
MAL
പറയാന്‍ മറന്നത്
backup
June 23 2018 | 22:06 PM
എന്റെ സ്വപ്നങ്ങളെപ്പഴും
അരിയും തേങ്ങയും ജീരകമണിയും
വറുത്തിടിച്ച്
വറുതിയിലേയ്ക്കെന്നു കരുതി
കൈയെത്താപ്പുറത്തേയ്ക്കമ്മ
ഒതുക്കിവയ്ക്കുന്ന
പലഹാരപ്പൊതിപോലെയാണ്.
പെരുവിരലില്‍ കുത്തി നിന്നാഞ്ഞും
മേലാക്കം ചാടിയെത്തി നോക്കിയും
കുപ്പിവടിയാലൊന്നു തട്ടിനോക്കിയും
നടുതളര്‍ന്ന് നിലംപറ്റും ഞാന്‍, പലവട്ടം.
ഇറയത്തിരുന്നോലപ്പന്തുരുട്ടുന്ന
അനുജനെ ചുമലിലേറ്റിയാല്‍
കൈയെത്തിപ്പിടിക്കാമെങ്കിലും
പങ്കുവയ്ക്കേണ്ട രസക്കേടോര്ത്ത്
അനങ്ങാതിരിക്കും.
നിനച്ചിരിക്കാത്ത നേരത്ത്
അപ്പുറത്തെ കള്ളിക്കറുമ്പിപ്പൂച്ച
കടിച്ചു കുടഞ്ഞതു താഴേയ്ക്ക്
തൂവിക്കുന്നതു കാണുമ്പോള്‍
അമ്മ നെരിപ്പോടിനരികിലും
ഞാന്‍ വേരുപിണഞ്ഞ കല്പ്പടവിലിരുന്നും
വിങ്ങിവിങ്ങിക്കരയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."