കുല്‍ഭൂഷണിന്റെ വധശിക്ഷ; പാകിസ്താനോട് പകരം വീട്ടി ഇന്ത്യ, പാക് തടവുകാരെ വിട്ടയക്കില്ല
ഇസ്ലാമാബാദ്: മുന്‍ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥന് പാകിസ്താനില്‍ വധശിക്ഷ വിധിച്ച് പാക് നടപടിക്കെതിരെ ഇന്ത്യയുടെ തിരിച്ചടി. ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന പന്ത്രണ്ട് പാക് തടവുകാരെ മോചിപ്പിക്കില്ലെന്ന് റിപ്പോര്‍ട്ട്. ശിക്ഷാ കാലാവധി കഴിഞ്ഞ ഇവരെ
അടുത്ത ദിവസം മോചിപ്പിക്കാനിരിക്കുകയായിരുന്നു.
ഇന്ത്യന്‍ നാവി സേനയില്‍ നിന്ന് കമാന്‍ഡറായി വിരമിച്ച കുല്ഭൂഷണ് ജാധവിനാണ് പാകിസ്താന് മിലിട്ടറി കോടതി വധശിക്ഷ വിധിച്ചത്.
കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് ചാരക്കേസില്‍ കുല്ഭൂഷണ് പാകിസ്താന്റെ പിടിയിലായത്. രാജ്യത്തിനെതിരെ യുദ്ധത്തിനൊരുങ്ങിയെന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
വിഘടനവാദം നടക്കുന്ന ബലൂചിസ്ഥാനില്‍ കലാപം ഉണ്ടാക്കുന്നതിനു വേണ്ടി ഇന്ത്യ തന്ത്രം മെനഞ്ഞുവെന്ന് പറയുന്ന രീതിയിലുള്ള കുറ്റസമ്മത വീഡിയോ പാകിസ്താന് പുറത്തുവിട്ടിരുന്നു. അതിനു പിന്നാലെയാണ് ശിക്ഷാവിധി അറിയിച്ചു കൊണ്ടുള്ള പ്രസ്താവന വരുന്നത്.
2013 ല്‍ ഇന്ത്യന്‍ നേവിയില്‍ വിരമിച്ച കുല്ഭൂഷണ് പിന്നീട് ഇന്ത്യയുടെ റിസര്‍ച്ച് ആന്റ് അനാലിസിസ് വിങി (റോ) ന്റെ ഭാഗമായി പ്രവര്‍ത്തിച്ചു വരികയാണെന്നുമാണ് പാകിസ്താന് ആരോപിക്കുന്നത്. എന്നാല്‍ ഇക്കാര്യം ഇന്ത്യ പൂര്‍ണമായും നിരാകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."