വീണ്ടും ഡ്രമ്മടിച്ച് മോദി; ഇത്തവണ താന്‍സാനിയന്‍ യാത്രക്കിടെ (video)
ദാറുസ്സലാം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഫ്രിക്കന്‍ സന്ദര്‍ശനം മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. നയതന്ത്ര, രാഷ്ട്രീയ ചര്‍ച്ചകളുടെ ഫലമായല്ല അതെന്നു മാത്രം. താന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ മുഗുഫുലുമൊത്തു നടത്തിയ ഡ്രമ്മടിയാണ് വീണ്ടും വാര്‍ത്തയില്‍ നിറയുന്നത്. ഇതിന്റെ വീഡിയോ വിദേശകാര്യ സെക്രട്ടറി വികാസ് സ്വരൂപ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
New beats to the #IndiaAfrica rhythm! PM @narendramodi and President @MagufuliJP play the drum pic.twitter.com/4ilXLRAJ4o
— Vikas Swarup (@MEAIndia) July 10, 2016
മോദി ഇതാദ്യമായല്ല ഔദ്യോഗിക യാത്രക്കിടെ ഡ്രമ്മടിക്കുന്നത്. 2014 സെപ്തംബര്‍ രണ്ടിനു നടത്തിയ ജപ്പാന്‍ സന്ദര്‍ശനത്തിനിടെ ഡ്രമ്മടിച്ച് മോദി വാര്‍ത്തയില്‍ ഇടം നേടിയിരുന്നു.
ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് ഇന്നലെ രാത്രിയോടെയാണ് മോദി താന്‍സാനിയ്യയില്‍ എത്തിയത്. താന്‍സാനിയ്യന്‍ പ്രസിഡന്റ് ജോണ്‍ മുഗുഫുലിയുമായി മോദി കൂടിക്കാഴ്ച നടത്തി. ദാറുസ്സലാമില്‍ മോദിക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്.
ഇന്നു വൈകുന്നേരം താന്‍സാനിയ്യയിലെ അയ്യായിരത്തോളം വരുന്ന ഇന്ത്യന്‍ സമൂഹത്തെ മോദി അഭിസംബോധന ചെയ്യും. ദര്‍ബാന്‍ മേയറും ഇന്ത്യന്‍ ഹൈക്കമ്മീഷണറും ചേര്‍ന്നൊരുക്കിയ സര്‍ക്കാരത്തിലും മോദി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."