HOME
DETAILS

ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് നാം മടങ്ങുക?

  
backup
May 15 2020 | 02:05 AM

todays-ariocle-1505-2020

 


കൊവിഡ് കാലം നമുക്ക് പുതിയ ചില പദങ്ങള്‍ വരെ നിത്യജീവിതത്തിലേക്ക് തന്നിട്ടുണ്ട്. സ്ഥിരമായി ഉപയോഗിച്ച് ശീലമില്ലാത്ത സാനിറ്റൈസര്‍, ലോക്ക് ഡൗണ്‍ തുടങ്ങിയ പദങ്ങള്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമെന്നോണമുള്ള പ്രയോഗങ്ങളായി മാറി. സോപ്പ് ഉപയോഗിച്ചു നമ്മുടെ കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത കൊറോണ എന്ന ഇത്തിരിക്കുഞ്ഞന്‍ വൈറസിനെ 'പതപ്പിച്ച്' നശിപ്പിക്കാനുള്ള തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കുകയാണ് ദുര്‍ബലനായ മനുഷ്യന്‍. വിശുദ്ധ റമദാനിലെ അവസാനത്തെ പത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന വിശ്വാസിയുടെ മനസ്സിലേക്ക് കൊവിഡ് കാലം ചില അധിക ചിന്തകള്‍ കൂടി നല്‍കുന്നുണ്ട്.


നമ്മുടെ ജീവിതത്തിന്റെ നിസ്സഹായത എത്രത്തോളം ഉണ്ട് എന്ന് എല്ലാ രാജ്യക്കാര്‍ക്കും ഒരു പോലെ ബോധ്യപ്പെട്ടു. ആധുനിക കണ്ടുപിടിത്തങ്ങളുടെ പേരില്‍ അഹങ്കരിച്ച് മനുഷ്യന്‍ തന്റെ കഴിവുകേട് എത്രത്തോളം ഉണ്ട് എന്ന് തിരിച്ചറിയാനുള്ള അവസരമാണിത്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇത് അല്ലാഹുവിലേക്ക് മടങ്ങാനുള്ള അവസരമാണ്. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് നാം മടങ്ങുക? ഇപ്പോള്‍ അല്ലെങ്കില്‍ പിന്നെ എപ്പോഴാണ് നാം പശ്ചാത്തപിക്കുക? നൂറ്റാണ്ടുകള്‍ക്കപ്പുറം ശതകോടിക്കണക്കിന് മനുഷ്യരുടെ മഹാമാരികള്‍ നമുക്ക് കേട്ടറിവ് മാത്രമായിരുന്നു. ലോകജനസംഖ്യയുടെ 40ശതമാനം ആളുകളെ ബാധിച്ച് അഞ്ച്‌കോടി ജനങ്ങളുടെ മരണത്തിന് കാരണമായ സ്പാനിഷ് ഫ്‌ളൂവും 20കോടി ജനങ്ങളുടെ മരണത്തിന് കാരണമായ (മരണ സംഖ്യയില്‍ വ്യത്യാസം ഉണ്ടാകാം) ബുബോണിക് പ്ലേഗുമൊക്കെ കേവലം ചരിത്രവായനയിലുള്ള സംഭവങ്ങള്‍ മാത്രമായിരുന്നുവെങ്കില്‍ അതിനേക്കാള്‍ ഭീകരമായി ഈ ആധുനിക കാലത്തും മാറിയേക്കുമോ എന്ന് ഭയമുള്ള കൊറോണയുടെ സംഹാരതാണ്ഡവം നടക്കുന്ന സമയത്ത് നമുക്ക് നമ്മുടെ വിശ്വാസം കൂടുതല്‍ ദൃഢമാക്കാനുള്ള സുവര്‍ണാവസരമാണിത്.


ലോകം ഇങ്ങനെ നിശ്ചലമാകുമെന്ന്, വിശ്വാസികള്‍ ലോകത്ത് ഉണ്ടായിരിക്കെ ജുമുഅ ജമാഅത്തുകള്‍ മുടങ്ങുമെന്ന്, പള്ളികളില്‍ റമദാനില്‍ പോലും ആളുകള്‍ക്ക് സംഗമിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന് നാമാരെങ്കിലും കരുതിയിരുന്നോ? ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് സ്രഷ്ടാവിനെ കുറിച്ച് നാം ആലോചിക്കുക? ഇതൊന്നും യാന്ത്രികമല്ലെന്ന് എപ്പോഴാണ് നിഷേധികള്‍ക്ക് ബോധ്യപ്പെടുക? എപ്പോഴാണ് ഹൃദയം പ്രകമ്പനം കൊള്ളുക? അതേ, ഇതാണ് സില്‍സാലിന്റെ സമയം. മനസ് പ്രകമ്പനം കൊള്ളേണ്ട സമയം. ഭാവി എന്താകുമെന്ന് ഒരു ധാരണയുമില്ലാത്ത സമയത്ത് തൊഴിലില്ലായ്മയും പട്ടിണിയെയും പ്രാവാസികളുടെ തിരിച്ചുവരവിനെയും സംബന്ധിച്ച് വായ് തോരാതെ സംസാരിക്കുന്ന നാം എപ്പോഴാണ് കാര്യത്തിന്റെ കഴമ്പിലേക്ക് ഒന്ന് മടങ്ങുക?അല്ലാഹു വിശ്വാസികളോട് ചോദിച്ച ചോദ്യം എത്ര പ്രസക്തം: 'വിശ്വാസികള്‍ക്ക് അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്കും, അവതരിച്ചു കിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും തങ്ങള്‍ക്ക് മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കുവാനും സമയമായില്ലേ(?) അങ്ങനെ ആ വേദക്കാര്‍ക്ക് കാലം ദീര്‍ഘിച്ച് പോകുകയും തന്‍മൂലം അവരുടെ ഹൃദയങ്ങള്‍ കടുത്തുപോകുകയും ചെയ്തു. അവരില്‍ അധികമാളുകളും ദുര്‍മാര്‍ഗികളാകുന്നു'(ഹദീദ് :16).


നരകമോചനത്തിന്റെ പത്തില്‍ നാം കൂടുതല്‍ ഇലാഹീ ചിന്തകളിലേക്ക് മടങ്ങിയേ പറ്റൂ. എത്ര സോപ്പ് പതപ്പിച്ചാലും സാനിറ്റൈസറോ മറ്റ് കീടനാശിനികളോ ഉപോയാഗിച്ചാലും തീരാത്ത പാപം ചെയ്തവരാണ് നാം എന്ന് നമുക്ക് അറിയാമല്ലോ. റമദാനിലെ അവസാനത്തെ പത്ത് എത്തിയിട്ടും നമുക്ക് ചിന്തകള്‍ നന്നാക്കാനും പശ്ചാത്തപിക്കാനും ആയിട്ടില്ലെങ്കില്‍ അതിനര്‍ഥം എന്താണ്. സൂറതുന്നജ്മിന്റെ അവസാനം അല്ലാഹു ഇങ്ങനെ ചോദിക്കുന്നുണ്ട്: എന്നിരിക്കെ ഈ വാര്‍ത്തയെ (ഖുര്‍ആനെ) ക്കുറിച്ചാണോ നിങ്ങള്‍ അത്ഭുതപ്പെടുന്നത്, നിങ്ങള്‍ ചിരിക്കുകയും കരയാതിരിക്കുകയും ചെയ്യുന്നതും, നിങ്ങളാവട്ടെ അശ്രദ്ധ കാട്ടുന്നവരും വിനോദം കൊള്ളുന്നവരുമാകുന്നു(അന്നജ്ം: 59-61).


അഹങ്കാരിയായ മനുഷ്യനെ നേര്‍വഴിയിലേക്ക് നയിക്കുന്നതിനും അല്ലാഹു പരീക്ഷണമായി ദുരിതങ്ങളെ നല്‍കാറുണ്ട്. അല്ലാഹു അവന്റെ നടപടി ക്രമം ഇങ്ങനെ പരിചയപ്പെടുത്തിയത് കാണാം. 'നിശ്ചയമായും താങ്കള്‍ക്കു മുമ്പുള്ള ചില സമുദായങ്ങളിലേക്ക് നാം ദൂതന്മാരെ അയച്ചു. (സ്വന്തം ജനത അവരെ ധിക്കരിച്ചപ്പോള്‍) ഞെരുക്കം കൊണ്ടും ദുരിതം കൊണ്ടും നാം അവരെ പിടിച്ചു. അവര്‍ വിനയം കൈകൊള്ളുവാനായി. അങ്ങനെ നമ്മുടെ ശിക്ഷ അവര്‍ക്ക് വന്നെത്തിയിട്ടുപോലും അവര്‍ എന്തുകൊണ്ട് വിനയം കാണിച്ചില്ല. എന്നാല്‍, അവരുടെ ഹൃദയങ്ങള്‍ കടുത്തുപോവുകയും തങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെ പിശാച് അവര്‍ക്ക് ഭംഗിയാക്കി കാണിച്ചുകൊടുക്കുകയും ചെയ്തു. അങ്ങനെ അനുസ്മരിപ്പിക്കപ്പെട്ട കാര്യങ്ങള്‍ അവര്‍ മറന്നപ്പോള്‍ എല്ലാ (ഗുണകരമായ) കാര്യങ്ങളുടെയും വാതിലുകള്‍ നാം അവര്‍ക്ക് തുറന്നുകൊടുത്തു. അങ്ങനെ തങ്ങള്‍ക്ക് നല്‍കപ്പെട്ടതില്‍ തികച്ചും സന്തുഷ്ടരായിക്കൊണ്ടിരിക്കുമ്പോള്‍ പൊടുന്നനെ നാം അവരെ പിടികൂടി. അപ്പോള്‍ അവരതാ നിരാശരായിത്തീരുന്നു' (അല്‍ ആന്‍ആം: 42-44).


അല്ലാഹു മനുഷ്യര്‍ക്ക് ശിക്ഷകള്‍ അയക്കുന്നത് അവര്‍ വിനയവും അനുസരണവും കാണിക്കാനാണെന്നും അങ്ങനെ ആപത്തുകള്‍ വരുമ്പോള്‍ ചിന്താശീലരായ ആളുകള്‍ വേഗം ഉണരുകയും സത്യത്തിലേക്ക് മടങ്ങുകയും ചെയ്യുകയാണ് അവന്റെ ലക്ഷ്യം. എന്നാല്‍ അധികമാളുകളും അതിനെ കുറിച്ച് ചിന്തിക്കാത്തവരാണ്. കഴിഞ്ഞ റമദാനില്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ ആര്‍മാദിച്ചവരെ നമുക്ക് കാണാമായിരുന്നു. നോമ്പ് തുറന്ന ശേഷം ഫുള്‍ജാര്‍ എന്ന പേരില്‍ ആഘോഷിച്ചവര്‍. ഇന്ന് ഭക്ഷണത്തിന് സര്‍ക്കാരിന്റെ കിറ്റിനെ ആശ്രയിക്കേണ്ടി വരുന്നു. പാതിരാവുകളത്രയും ഫുട്‌ബോളിന്റെ പേരില്‍ തട്ടിയുണ്ടാക്കിയ ടെര്‍ഫുകളില്‍ പൈസ മുടക്കി കളിച്ചപ്പോള്‍ അല്ലാഹുവിന്റെ അനുഗ്രഹം മറന്നവരാണ് പലരും. അനുഗ്രഹം വീണ്ടും വീണ്ടും നല്‍കി അല്ലാഹു പരീക്ഷ കഠിനമാക്കുകയായിരുന്നു എന്നത് നാം മറന്നു.


വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇത് ഒരു സുവര്‍ണാവസരമാണ്. പാപമോചനത്തിന്റെ സുന്ദര ദിനങ്ങളിലാണ് നാം. നരകമോചനത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്ന ദിനരാത്രങ്ങളാണ് വന്നെത്തിയിരിക്കുന്നത്. ഇങ്ങനെ ഒക്കെ ആയിട്ടും പാതിരാവില്‍ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി റബ്ബിലേക്ക് മടങ്ങാന്‍ വിശ്വാസികള്‍ക്കായിട്ടില്ലെങ്കില്‍ പിന്നെ എന്നാണ് നമുക്ക് അതിന് സാധിക്കുക? ഹൃദയം കഠിനമാക്കപ്പെട്ടവരായോ നാം. സീല്‍ വെക്കപ്പെട്ടതാണോ നമ്മുടെ ഹൃദയം. പിന്നെ എന്താണ് ഇങ്ങനെ ഒക്കെ സംഭവിച്ചിട്ടും നമുക്ക് കരയാനാകാത്തത്. തൗബയ്ക്ക് തോന്നാത്തത്. അതിനെ കുറിച്ച് ചിന്തിക്കാന്‍ സോഷ്യല്‍ മീഡിയക്ക് പിന്നാലെ പായുന്നതിനിടയില്‍ നാം നേരം കാണണം. അല്ലാഹു അടിമയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് അതാണ്, നാഥാ, ഞാനിതാ കീഴൊതുങ്ങിയവനായി ഖേദിച്ച് മടങ്ങിയിരിക്കുന്നുവെന്ന സമ്മതിച്ചു പറയല്‍. എങ്കില്‍ നമ്മുടെ പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടും. എല്ലാ മഹാമാരിയും നമ്മെ വിട്ടൊഴിയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വംശഹത്യാ കൂട്ടക്കൊലകള്‍ക്ക് വര്‍ഷം തികയാനിരിക്കേ ഗസ്സയില്‍ പള്ളിക്ക് നേരെ ആക്രമണം; 18 ലേറെ മരണം

International
  •  2 months ago
No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago