കുല്‍ഭൂഷണിന് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ കൂട്ടുകാര്‍
മുംബൈ: ഇന്ത്യന്‍ ചാരനെന്ന പേരില്‍ പാകിസ്താന് ജയിലിലടക്കുകയും വധശിക്ഷക്ക് വിധിക്കുകയും ചെയ്ത കുല്ഭൂഷണ് ജാദവിന് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ പ്രാര്‍ഥനാ നിരതരായി കൂട്ടുകാര്‍. നീതി ലഭിക്കുമെന്ന് ഉറപ്പാക്കണമെന്ന് സുഹൃത്തുക്കള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ദാവൂദ് ഇബ്രാഹിമിനെ പോലുളള ക്രമിനലുകള്‍ക്കും തീവ്രവാദികള്‍ക്കുമെതിരെ ഇന്ത്യ നിരവധി തെളിവുകള്‍ നിരത്തിയിട്ടും നടപടി എടുക്കാത്ത പാകിസ്താന് കല്ഭൂഷണ് വധശിക്ഷ വിധിച്ചിരിക്കുന്നു. ഇത് അന്യായമാണ്. അദ്ദേഹത്തെ ജയില്‍മോചിതനാക്കി തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കുല്‍ഭൂഷന്റെ മുംബൈയിലുള്ള സുഹൃത്തുക്കള്‍ പറഞ്ഞു.
മുംബൈയിലാണ് കുല്ഭൂഷണ് ജനിച്ചു വളര്‍ന്നത്.അദ്ദേഹത്തിന്റെ പിതാവ് പൊലിസ് ഉദ്യോഗസ്ഥനായിരുന്നു. കോളജ് വിദ്യാഭ്യാസത്തിനു ശേഷം കുല്‍ഭൂഷന്റെ കുടുംബം അന്തേരിയിലേക്കും പിന്നീട് പോവൈയിലേക്കും മാറുകയായിരുന്നു. നേവിയില്‍ നിന്നും വിരമിച്ച ശേഷം ബിസിനസ് ചെയ്യുന്നതിന് വേണ്ടിയാണ് വിദേശത്തേക്ക് പോയതെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. ഭാര്യയും രണ്ടു കുട്ടികളും മാതാപിതാക്കളുമടങ്ങുന്ന കുല്‍ഭൂഷന്റെ കുടുംബം ഇപ്പോള്‍ പൂണെയിലാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."