HOME
DETAILS
MAL
മുഖ്യമന്ത്രി തന്നോട് വ്യക്തിവിരോധം തീര്‍ത്തത് തന്നെയെന്ന് ഷാജഹാന്
backup
April 11 2017 | 09:04 AM
തിരുവനന്തപുരം: മുഖ്യമന്ത്രി തന്നോട് വ്യക്തിവിരോധം തീര്‍ത്തത് തന്നെയാണെന്ന് കെ.എം.ഷാജഹാന്.ഏഴു ദിവസം ജയിലിലടച്ച് തന്നെ പീഡിപ്പിക്കാന്‍ മറ്റ് കാരണങ്ങളൊന്നുമില്ലെന്ന് ഷാജഹാന് വ്യക്തമാക്കി. ബാക്കി വിവരങ്ങള്‍ പിന്നീട് പറയാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പൊലിസ് ആസ്ഥാനത്ത് നടന്ന സംഭവത്തിന്റെ പേരിലാണ് പൊലിസ് ഷാജഹാനെ അറസ്റ്റ് ചെയ്തത്. സംഭവം നടക്കുന്ന സമയം ഡി.ജി.പിയെ കാണാനെത്തിയ ഷാജഹാനെയും മറ്റ് നാലു പേരെയും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ കെ.എം.ഷാജഹാനോട് വ്യക്തിവിരോധം തീര്‍ക്കുകയാണെന്ന ആരോപണങ്ങള്‍ മുഖ്യമന്ത്രി തള്ളിയിരുന്നു. വിരോധം തീര്‍ക്കാനാണെങ്കില്‍ നടപടി നേരത്തെ ആകാമായിരുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. അറസ്റ്റിലായവര്‍ക്ക് കോടതി ജാമ്യം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."