സഊദി അരാംകോ കപ്പല്‍ നിര്‍മ്മാണ രംഗത്തേക്ക്
റിയാദ്: സഊദിയില്‍ സ്വന്തമായി കപ്പലുകളും കപ്പല്‍ എന്‍ജിനുകളും നിര്‍മ്മിക്കാന്‍ ദേശീയ എണ്ണ കമ്പനിയായ സഊദി അരാംകോ പദ്ധതികള്‍ തയ്യാറാക്കുന്നു.കിംഗ് സല്‍മാന്‍ മറൈന്‍ ഇന്‍ഡസ്ട്രീസ് കോംപ്ലക്‌സില്‍ ഇതിനായുള്ള സംവിധാനങ്ങള്‍ സജ്ജീകരിക്കുന്നതായി സഊദി അരാംകോ പ്രസിഡന്റും ചീഫ് എക്‌സിക്യു്ട്ടീവ് ഓഫിസറുമായ എന്‍ജിനീയര്‍ ആമേന്‍ അല്‍ നാസിര്‍ പറഞ്ഞു. വിഷന്‍ 2030 നോടനുബന്ധിച്ചു ഊര്‍ജ്ജ മേഖലയില്‍ മറ്റു സുപ്രധാന കാല്‍വെപ്പുകളും കമ്പനി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന മേഖലയിലും സൗരോര്‍ജ മേഖലയിലും ശക്തമായ സാന്നിധ്യം ഉറപ്പിക്കുന്നതിന് കമ്പനി ശ്രമം തുടങ്ങിയിട്ടുണ്ട്. പുനരുപയോഗ ഊര്‍ജ സ്രോതസ്സുകള്‍ വഴി 9.5 ജിഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനാണ് വിഷന്‍ 2030 പദ്ധതി ലക്ഷ്യമിടുന്നത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് ഇതിലൂടെ സാധിക്കും. വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കും. സ്ത്രീകളുടെ ഉന്നമനത്തിനായി അറാംകൊയില്‍ വിമന്‍സ് ഡെവലപ്‌മെന്റ് സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്. കമ്പനിയിലെ വിവിധ വിഭാഗങ്ങളില്‍ വനിതകള്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ നിര്‍ണയിക്കുകയാണ് സെന്റര്‍ ചെയ്യുന്നതെന്നും എന്‍ജി. അമീന്‍ അല്‍നാസിര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."