അധികാരത്തിലെത്തിയാല്‍ വനിതാ സംവരണ ബില്‍ നടപ്പാക്കും: രാഹുല്‍
ഭുവനേശ്വര്‍: അധികാരത്തിലേറിയാല്‍ വനിതാ സംവരണ ബില്‍ നടപ്പാക്കുന്ന കാര്യത്തില്‍ ഉറപ്പ് നല്‍കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യസഭയില്‍ പാസാക്കിയ ബില്‍ ലോക്‌സഭയിലാണ് പാസാക്കാന്‍ കഴിയാതിരുന്നത്.
ഇത് എന്ത് പ്രതിബന്ധങ്ങളുണ്ടെങ്കിലും പാസാക്കിയെടുക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും ഒഡിഷയില്‍ സ്ത്രീകളുമായി നടത്തിയ സംവാദത്തില്‍ അദ്ദേഹം ഉറപ്പ് നല്‍കി. സ്ത്രീകള്‍ അവര്‍ പ്രതിനിധീകരിക്കുന്നിടത്ത് നിന്ന് പോരാടണം. പുരുഷനേക്കാള്‍ മോശക്കാരാണ് തങ്ങളെന്ന ചിന്ത ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭയിലും ലോക്‌സഭയിലും വ്യാപാര-വ്യവസായ രംഗത്തുമെല്ലാം സ്ത്രീകള്‍ കൂടുതല്‍ കരുത്താര്‍ജിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്ത്രീ ശാക്തീകരണത്തിന് നിയമസഭയിലും പാര്‍ലമെന്റിലും സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടാകേണ്ടതുണ്ട്. 33 ശതമാനാണ് നിയമസഭയിലും പാര്‍ലമെന്റിലും വ്യവസ്ഥ ചെയ്യുന്നത്. യു.പി.എ സര്‍ക്കാരാണ് 2008ല്‍ ആദ്യമായി സംവരണ ബില്‍ കൊണ്ടുവന്നത്. 2010ല്‍ ഇത് രാജ്യസഭ പാസാക്കുകയും ചെയ്തു.
സ്ത്രീകള്‍ കൂടുതല്‍ രാഷ്ട്രീയത്തിലേക്ക് വരേണ്ടതുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുതല്‍ സ്ത്രീകളുടെ പങ്കാളിത്തം ഭരണതലത്തില്‍ ശക്തിപ്പെടേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ട്രൈബല്‍, ദലിത്, പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."