കുഞ്ഞാലിക്കുട്ടിയെ വിജയിപ്പിക്കണം; കെ.എം.സി.സി ബഹ്‌റൈന്‍
മനാമ: മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയെ വിജയിപ്പിക്കണമെന്ന് ബഹ്‌റൈന്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി മനാമയില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
നാട്ടില്‍ സമാധാനവും സഹിഷ്ണുതയും നില നില്‍ക്കാന്‍ പ്രവര്‍ത്തിക്കുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ യോഗി ആതിഥ്യനാഥുമായി ഉപമിച്ച കൊടിയേരിയുടെ പ്രസ്താവനയെ യോഗം അപലപിച്ചു.
മനാമ കെ.എം.സിസി ഹാളില്‍ നടന്ന ചടങ്ങ് കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡന്റ് എസ്.വി ജലീല്‍ സാഹിബ് ഉദ്ഘാടനം ചെയ്തു. കെ.എം.സിസി മലപ്പുറം ജില്ലാ പ്രസിഡന്റ് സലാം മമ്പാട്ടുമൂല അധ്യക്ഷതവഹിച്ചു. സ്റ്റേറ്റ് ഒ.ഐ.സി.സി ഗ്ലോബല്‍ സെക്രെട്ടറി വി.കെ സൈതാലി, കെ.എം.സി.സി ജനറല്‍ സെക്രെട്ടറി അസൈനാര്‍ കളത്തിങ്കല്‍, സിയാദ് ഏലംകുളം, ചെമ്പന്‍ ജലാല്‍, സല്‍മാനുല്‍ ഫാരിസ്, വക്കം ജവാദ്,അസ്‌ലം വടകര, തുടങ്ങി യു.ഡി.എഫിലെ പ്രമുഖ നേതാക്കള്‍ സംസാരിച്ചു.
ഷംസുദീന്‍ വളാഞ്ചേരി, ഇക്ബാല്‍ താനൂര്‍, മുഹമ്മദലി ഇരിമ്പ്‌ളിയം, മുസ്തഫ പുറത്തൂര്‍, ഉമ്മര്‍ മലപ്പുറം, മൗസല്‍ മൂപ്പന്‍ ചെമ്പ്ര, ആബിദ്, ശംസുദ്ധീന്‍ വെന്നിയൂര്‍, ഷാഫി കോട്ടക്കല്‍, തുടങ്ങി ജില്ലാ ഭാരവാഹികള്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ഗഫൂര്‍ അഞ്ചച്ചവടി സ്വഗതവും, ഓര്‍ഗനൈസിംഗ് സെക്രെട്ടറി റിയാസ് വെള്ളച്ചാല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."