സാക്കിര്‍ നായിക്കിനെതിരെ പിടിമുറുക്കി എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്; ജാമ്യമില്ലാ വകുപ്പില്‍ വാറന്റ് പുറപ്പെടുവിക്കണമെന്നാവശ്യം
ന്യൂഡല്‍ഹി: മതപ്രഭാഷകന് സാക്കിര്‍ ഹുസൈന് നായിക്കിനെതിരായ നീക്കത്തില്‍ പിടിമുറുക്കി എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്. നാലു തവണ സമ്മന്‍സ് നല്‍കിയിട്ടും കോടതിയില്‍ ഹാജരാവാത്തതിനെത്തുടര്‍ന്ന് സാക്കിര്‍ നായിക്കിനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍.
നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ 18.37 കോടി രൂപയുടെ ആസ്തി കഴിഞ്ഞ മാസം എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. റിയല്‍ എസ്റ്റേറ്റ്, ബാങ്ക് ബാലന്‍സ്, മ്യൂച്വല്‍ ഫണ്ട് രീതിയിലുള്ള ആസ്തികളാണ് കണ്ടുകെട്ടിയത്.
കഴിഞ്ഞവര്‍ഷം നവംബറിലാണ് ഐ.ആര്.എഫിനെതിരെ പണ തട്ടിപ്പ് കേസ് രജിസ്റ്റ് ചെയ്തത്. എന്‍.ഐ.എ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയായിരുന്നു ഇത്. നായിക്കിന്റെ നേതൃത്വത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തി നടന്നുവെന്നും മറ്റു മതസ്ഥരെ ആക്ഷേപിച്ചുമെന്നുമാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."