കോച്ച് ഫാക്ടറി വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒത്തുകളിക്കുന്നതായി മന്ത്രി ജി. സുധാകരന്‍
ചിറ്റൂര്‍: കോച്ച് ഫാക്ടറി വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒത്ത് കളിക്കുന്നതായി പൊതുമരാമത്ത്് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.ചിറ്റൂര്‍ മണ്ഡലത്തില്‍ റോഡ് നവീകരണ പൂര്‍ത്തികരിച്ചതിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വികസനങ്ങള്‍ നിരവധി ചെയ്യാന്‍ അവസരങ്ങള്‍ ഉണ്ടായിട്ടും ഒന്നും ചെയ്യാത്തവരെ കുറിച്ചാണ് പറയേണ്ടത്. പൈതൃകം അവകാശപ്പെടുന്നത് നല്ല സമീപനമല്ല.പൊതുജനങ്ങളുടെ നികുതി കൊണ്ടാണ്‌നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നു.
പോലീസില്‍ ക്രിമിനലുകള്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തും ഉണ്ടായിട്ടുണ്ട്. വീട്ടില്‍ ഉറങ്ങിക്കിടക്കുന്നവനെ പിടിച്ചിറക്കുവാനുള്ള അധികാരമൊന്നും പോലീസിന് നല്‍കീയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
ചിറ്റൂര്‍ മണലത്തില്‍ 220 കോടി രൂപയുടെ റോഡ് വികസനങ്ങള്‍ രണ്ട് വര്‍ഷത്തില്‍ നടത്തിയത്.ഇതില്‍ 200 കോടി കിന്‍ഫ്രയില്‍ നിന്നുമാണ് ലറ്റിച്ചത് .ബാക്കിയുള്ളത് എം.എല്‍.എയുടെ പ്രത്യേക ഫണ്ടില്‍ നിന്നുമാണ് വകയിരുത്തിയത്.പള്ളിമുക്ക് കല്യാണപേട്ട ആലാങ്കടവ്,നല്ലേപ്പിള്ളി മാട്ടുമന്ത അഞ്ചാംമൈല്‍ റോഡ് ,നാട്ടുകല്‍, നടുപ്പുണ്ണി ,തത്തമംഗലംനാട്ടുകല്‍ റോഡ്, നാട്ടുകല്‍ നടുപ്പുണി റോഡ്, ചിറ്റൂര്‍ വണ്ണാമട റോഡ്, പാലക്കാട് ചിറ്റൂര്‍ റോഡ് എന്നീ റോഡുകളുടെ നവീകരണ പ്രവര്‍ത്തന ഉദ്ഘാടനമാണ് മന്ത്രി നടത്തിയത്.
നിരവധി റോഡുകള്‍ ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടന്നിട്ടും നവീകരിക്കാത്തവരാണ് പൈതൃകത്തിന്റെ അവകാശവാദം ഉന്നയിക്കുന്നതെന്ന് കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ പറഞ്ഞു..മൂലത്തറ തകര്‍ന്ന് വര്‍ഷങ്ങളായും അന്നത്തെ ജന പ്രതിനിധി ഒന്നും ചെയ്തിരുന്നില്ലെന്ന് എം.എല്‍.എ.പറഞ്ഞു.
ചിറ്റൂര്‍ മണ്ഡലത്തിലെ മിക്ക വികസനങ്ങളും മുന്‍.എം.എല്‍.എ.കെ.അച്ചുതന്‍ തുടങ്ങിവച്ചതാണെന്ന് യോഗത്തില്‍ സംസാരിച്ച നഗരസഭ ചെയര്‍മാന്‍ കെ.മധുവിന്റെ അവകാശവാദത്തിന് മറുപടിയായിട്ടാണ് കെ.. കൃഷ്ണന്‍കുട്ടി എം.എല്‍.എ.ഇതു പറഞ്ഞത്. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ പി.ശ്രീലേഖ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.വി.മുരുകദാസ്, കെ ചിന്നസ്വാമി, കെ.രാജന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.ജയന്തി, ശാരങ്ങാധരന്‍ ,എ.കെ.ബബിത, ജി.മാരിമുത്തു, ആര്‍.ശിവപ്രകാശ് ,കെ. ചെന്താമര, എം.രാജേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."