HOME
DETAILS
MAL
സ്കൂള്‍ പ്രവേശനം 18 മുതല്‍ നേരിട്ടും ഓണ്‍ലൈന്‍ വഴിയും
backup
May 15 2020 | 04:05 AM
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും 2020-21 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടി 18ന് ആരംഭിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്കൂളുകളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നേരിട്ടെത്തി പ്രവേശനം നേടാം. ഈ വിദ്യാലയങ്ങളില്‍ ഓണ്‍ലൈന്‍ വഴിയും പ്രവേശനം നല്‍കുമെന്നും ഇതിനുള്ള സംവിധാനം കൈറ്റ് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിക്കാന്‍ കഴിയാത്തവര്‍, എസ്.സി, എസ്.ടി വിഭാഗത്തിലെ കുട്ടികള്‍, മലയോരമേഖലകളില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍, ഗോത്രമേഖലയിലെ കുട്ടികള്‍, തീരദേശ മേഖലയിലെ വിദ്യാര്‍ഥികള്‍ തുടങ്ങിയ വിഭാഗക്കാര്‍ക്കുവേണ്ടി 200 കേന്ദ്രങ്ങളില്‍ പരീക്ഷാ പരിശീലന സൗകര്യമൊരുക്കും. ഇരുപതിനായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് നേരിട്ടും അല്ലാതെയും പരിശീലനം ലഭ്യമാക്കും. പ്രാദേശിക പ്രതിഭാകേന്ദ്രങ്ങള്‍, ഊരുവിദ്യാകേന്ദ്രങ്ങള്‍ എന്നിവ വഴി ഇത് നടപ്പാക്കും. അധിക പഠനസാമഗ്രികള്‍, മാതൃകാ പരീക്ഷാ ചോദ്യപേപ്പറുകള്‍, പഠനസഹായികള്‍ തുടങ്ങിയവ കുട്ടികള്‍ക്ക് വിതരണം ചെയ്യും. 10, 11, 12 ക്ലാസുകളില്‍പ്പെട്ട പൊതുപരീക്ഷ എഴുതുന്ന കുട്ടികള്‍ക്കാണ് ഈ സംവിധാനം പ്രയോജനപ്പെടുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."