HOME
DETAILS
MAL
ജില്ലാഭരണകൂടത്തിനെതിരേ പരസ്യവിമര്‍ശനവുമായി എല്‍.ഡി.എഫ് വയനാട് കണ്‍വീനര്‍
backup
May 15 2020 | 04:05 AM
കല്‍പ്പറ്റ: വയനാട്ടില്‍ രോഗവ്യാപനമുണ്ടായതോടെ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി എല്‍.ഡി.എഫ് വയനാട് ജില്ലാ കണ്‍വീനര്‍ കെ.വി മോഹനന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിവിധ ജില്ലകള്‍ കൊവിഡ്-19 സമൂഹവ്യാപനത്തില്‍ നിന്ന് കരകയറിയിട്ടുണ്ടെന്നും എന്നാല്‍ വയനാട്ടില്‍ രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നത് ദുഃഖകരമാണെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
പൊലിസ് അടക്കമുള്ള ജില്ലാ ഭരണകൂടത്തിന്റെ അശ്രദ്ധയാണ് ഇങ്ങനെ സംഭവിച്ചതിനു കാരണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ സാധിക്കില്ല. ജില്ലാ ഭരണകൂടം വാര്‍ത്താസമ്മേളന ജാഡ നടത്തിയതുകൊണ്ട് ജാഗ്രതയാവുമെന്ന് കരുതുന്നുണ്ടെങ്കില്‍ അതു ശരിയല്ലെന്നാണ് തെളിയുന്നത്. സര്‍ക്കാരിന്റെ നിര്‍ദേശങ്ങളില്‍ നേരിയ അശ്രദ്ധയുണ്ടായാല്‍ അപകടമുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയും വയനാട്ടുകാര്‍ മുഖവിലയ്‌ക്കെടുക്കുന്നതേയില്ല.
രോഗം സ്ഥിരീകരിച്ച ലോറി ക്ലീനറുടെ മകന്റെ സ്‌നേഹിതന്റെ റൂട്ട്മാപ്പ് കൃത്യമായി ലഭിക്കാത്തതിനെയും മോഹനന്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്. ചില മയക്കുമരുന്നുകളുടെ വിപണനവുമായി മാനന്തവാടിയിലെ ചില പൊലിസ് ഉദ്യോഗസ്ഥര്‍ക്കു ബന്ധമുണ്ടെന്നും അതിന്റെ കണ്ണിയാണ് ഈ റൂട്ട്മാപ്പ് കൃത്യമായി നല്‍കാത്ത രോഗിയെന്നും നാട്ടില്‍ പാട്ടാണ്. ഇതൊന്നും ശ്രദ്ധിക്കാന്‍ ജില്ലാ ഭരണകൂടത്തിനു നേരമില്ല. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഭക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവും നിര്‍ദേശങ്ങളും ലംഘിച്ച് ചില സന്നദ്ധ സംഘടനകള്‍ക്ക് ജില്ലാ ഭരണകൂടം സൗകര്യം ഒരുക്കിക്കൊടുത്തെന്നും പോസ്റ്റില്‍ ആരോപിക്കുന്നു. പോസ്റ്റ് മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും വിവാദമാവുകയും ചെയ്തതോടെ മോഹനന്‍ അതു പിന്‍വലിച്ച് ഖേദപ്രകടനം നടത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."