HOME
DETAILS
MAL
3.43 കോടി ജനങ്ങള്‍ പട്ടിണിയുടെ പടുകുഴിയിലേക്ക്
backup
May 15 2020 | 04:05 AM
വാഷിങ്ടണ്‍: കൊവിഡ് മഹാമാരി നിയന്ത്രിക്കാനാകാത്ത വിധം തുടരുന്നതിനിടെ പുതിയ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.
കൊവിഡ് കാരണം ലോകത്തിന്റെ സാമ്പത്തിക രംഗത്ത് ഈ വര്‍ഷം 3.2 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നു ചൂണ്ടിക്കാട്ടിയ ഐക്യരാഷ്ട്രസഭ, ലോകത്ത് 3.43 കോടി ജനങ്ങള്‍ പ്രയാസമേറിയ പട്ടിണിയിലാകുമെന്നും വ്യക്തമാക്കി.
ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് പട്ടിണി കൂടുതല്‍ ബാധിക്കുക. അടുത്ത രണ്ടു വര്‍ഷം ലോക സാമ്പത്തിക രംഗത്ത് വലിയ ഇടിവുണ്ടാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ അര്‍ധവാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."