ഗള്‍ഫ് ഷീല്‍ഡ് 10' സൈനികാഭ്യാസം തുടരുന്നു; ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശതമാകുമെന്നു വക്താവ്
ദമാം: ഗള്‍ഫ് രാജ്യങ്ങള്‍ സംയുക്തമായി നടത്തുന്ന സൈനികാഭ്യാസം തുടരുന്നു. കിഴക്കന്‍ പ്രവിശ്യയിലെ മരുഭൂ കേന്ദ്രീകരിച്ചു നടക്കുന്ന സൈനികാഭ്യാസത്തില്‍ ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ മുഴുവന്‍ രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട്.
സഊദി സൈന്യവും വിവിധ ജിസിസി രാജ്യങ്ങളുടെയും സേനകള്‍ തമ്മില്‍ അനുഭവ സമ്പത്ത് പരസ്പരം കൈമാറലും പരസ്പരമുള്ള സഹകരങ്ങള്‍ ഊട്ടിയുറപ്പിക്കലുമാണ് ഗള്‍ഫ് ഷീല്‍ഡ് സംയുക്ത സൈനികാഭ്യാസം കൊണ്ട് ലക്ഷ്യമാക്കുന്നതെന്നു വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല അല്‍സുബൈഇ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മേഖലയിലെ ഏത് പ്രതിസന്ധികളെയും നേരിടാന്‍ സൈന്യത്തെ സജ്ജമാക്കുകയാണ് ലക്ഷ്യം. സംയുക്ത പരിശീലനത്തിലൂടെ സൈനികരുടെ കഴിവുകള്‍ മെച്ചപ്പെടുത്താനും ഇതിലൂടെ കൂടുതല്‍ കരുത്തുറ്റതുമാറ്റാനാകും. സൈനികാഭ്യാസത്തിന്റെ ഭാഗമായി അതി നൂതന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടാനും ആയുധങ്ങള്‍ കൈകാര്യം ചെയ്യാനുമുള്ള കഴിവും സൈനികര്‍ക്ക് ലഭിക്കുന്നത് ഏറെ ഗുണം ചെയ്യും.
സഊദി വിഷന്റെ ഭാഗമായി പ്രതിരോധ മന്ത്രാലയത്തിന്റെ മേല്‍ നോട്ടത്തിലാണ് ഗള്‍ഫ് ഷീല്‍ഡ് സൈനികാഭ്യാസം നടക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളുടെ കര, നാവികര്‍, വ്യോമ സേനകള്‍ സൈനികാഭ്യാസത്തില്‍ അണിനിരക്കുന്നുണ്ട്. മൂന്നു ഘട്ടങ്ങളായി നടക്കുന്ന സൈനികാഭ്യാസത്തിന്റെ മൂന്നാം ഘട്ടം സമാപനത്തോടെയാണ് അരങ്ങേറുകയെന്നും ഗള്‍ഫ് ഷീല്‍ഡ് 10 സംയുക്ത വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ലാഹ് അല്‍ സുബൈഇ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."