HOME
DETAILS
MAL
കറന്‍സി ക്ഷാമം; കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും ഇടപെടണം: കോടിയേരി
backup
April 11 2017 | 17:04 PM
തിരുവനന്തപുരം: കേരളത്തിലെ ബാങ്കുകളിലെ കറന്‍സി ക്ഷാമം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും അടിയന്തിരമായി ഇടപെടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. നോട്ട് അസാധുവാക്കലിന് ശേഷം കറന്‍സി ലഭ്യത ഉറപ്പാക്കുന്നതില്‍ തികഞ്ഞ അനാസ്ഥയാണ് സ്വീകരിച്ചിട്ടുള്ളത്.
കറന്‍സിക്ക് കൃത്രിമ ക്ഷാമം വരുത്തി പൊതുജനങ്ങളെ ഡിജിറ്റല്‍ മാര്‍ഗ്ഗത്തിലേക്ക് നയിക്കാനുള്ള ദുഷ്ടലാക്കാണ് ഇതിന് പിന്നിലുള്ളത്. ബാങ്കിങ് സ്ഥാപനങ്ങളെ തന്നെ തകര്‍ക്കുന്ന സമീപനങ്ങളില്‍ നിന്നു അധികൃതര്‍ പിന്തിരിയണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."