ജില്ലാബാങ്ക് ഭരണ സമിതി നിയമഭേദഗതിയോടെ സ്വയം പിരിഞ്ഞു പോയതാണെന്ന് മന്ത്രി
തിരുവനന്തപുരം: ജില്ലാ സഹകരണബാങ്ക് ഭരണസമിതികള്‍ പിരിച്ചുവിടുകയല്ല മറിച്ച് പുതിയ നിയമഭേദഗതിയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ പിരിഞ്ഞു പോവുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
നിലവിലുള്ള ആര്‍.സി.എസ് അധ്യക്ഷ ലളിതാംബിക ഐ.എ.എസ് കണ്‍വീനറായ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിയഭേദഗതി കൊണ്ടു വന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. യഥാര്‍ഥ അവകാശികള്‍ക്ക് ത്രിതല സഹകരണ വായ്പ ലഭ്യമാക്കേണ്ടതുണ്ട്. മറ്റ് സംഘങ്ങള്‍ക്കെല്ലാം അപ്പെക്‌സ് സംഘങ്ങളുണ്ട്. കാര്‍ഷക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് തങ്ങളുടെ അപ്പെക്‌സ് ബോഡിയായ ജില്ലാസഹകരണ ബാങ്കില്‍ നിന്നും മതിയായ പരിഗണന ലഭിക്കുന്നില്ല. ഇതു കൂടാതെയുള്ള പലവക സംഘങ്ങളുണ്ട്. ഇതിനെല്ലാം കൂടി ഒരു അപ്പെക്‌സ് സംഘം ഉണ്ടാക്കണമെന്ന വ്യവസ്ഥയും നിയമഭേദഗതിയിലുണ്ട്.
ജില്ലാ സഹകരണബാങ്കുകളുടെ ഭരണസമിതികളുടെ നടത്തിപ്പില്‍ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ പ്രാതിനിധ്യം വെറും 31 ശതമാനമാണ്. ജില്ലാ സഹകരണ ബാങ്കുകളില്‍ അംഗങ്ങളായി എല്ലാവിധ പ്രാഥമിക സഹകരണ സംഘങ്ങളും ചേര്‍ന്ന് 17159 അംഗങ്ങളുണ്ട്.
ഇതില്‍ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ 14 ശതമാനമാണ് എന്നതാണ് കമ്മിറ്റിയുടെ കണ്ടെത്തല്‍. കാര്‍ഷിക സംഘങ്ങളല്ലാത്ത അടഞ്ഞു പോയതും പ്രവര്‍ത്തിക്കാത്തതും പോക്കറ്റില്‍ കൊണ്ടു നടക്കുന്നതുമായ സംഘങ്ങളുടെ പ്രതിനിധികളാണ് ജില്ലാ ബാങ്കുകളുടെ ഭരണസമിതിയില്‍ കയറിപ്പറ്റിയിരിക്കുന്നത്. ഭൂരിപക്ഷം വരുന്ന ഇവരുടെ താല്‍പര്യമാണ് അവിടെ നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."