HOME
DETAILS
MAL
നിയമപരമായ അവസരങ്ങള്‍ അവസാനിച്ചു; മല്ല്യയെ ഇന്ത്യക്ക് കൈമാറിയേക്കും
backup
May 15 2020 | 04:05 AM
ന്യൂഡല്‍ഹി: കോടികള്‍ വെട്ടിച്ച് രാജ്യംവിട്ട മദ്യവ്യവസായി വിജയ് മല്ല്യക്ക് ബ്രിട്ടന് കോടതികളിലെ നിയമപരമായ അവസരങ്ങള്‍ അവസാനിച്ചു. ഇന്ത്യക്ക് കൈമാറാനുള്ള 2018ലെ ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാനുള്ള മല്ല്യയുടെ അന്തിമ അപ്പീലും വ്യാഴാഴ്ച ഹൈക്കോടതി തള്ളി. ഇതോടെ ഒരു മാസത്തിനുള്ളില്‍ മല്ല്യയെ ഇന്ത്യക്ക് കൈമാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യ ബ്രിട്ടന് ഉടമ്പടി പ്രകാരം 28 ദിവസത്തിനുള്ളില്‍ മല്ല്യയെ ഇന്ത്യക്ക് കൈമാറാന്‍ സാധിച്ചേക്കുമെന്ന് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം സെക്രട്ടറി പ്രീതി പട്ടേല്‍ വ്യക്തമാക്കി. ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 9,000 കോടിയുടെ വായ്പയെടുത്താണ് മല്ല്യ രാജ്യം വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."