HOME
DETAILS

പൊന്നാപുരം കോട്ടയില്‍ പൊന്നാനിയുടെ ഇ.ടി, പ്രതീക്ഷാത്തുഞ്ചത്ത് പി.വി അന്‍വര്‍

  
backup
March 09 2019 | 11:03 AM

ponnani-et-anwar-10-03-2019

 

മലപ്പുറം: പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് കുത്തകയാക്കിവെച്ച നിലമ്പൂര്‍ നിയോജക മണ്ഡലം തിരിച്ചുപിടിച്ച പി.വി. അന്‍വര്‍ എം. എല്‍. എ പൊന്നാനിയിലേക്ക് വണ്ടി കയറുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെ.
വിജയം ഉറപ്പാണെന്ന് എല്ലാ സ്ഥാനാര്‍ഥികളും പറയുന്നതുപോലൊരു പറച്ചിലല്ല അദ്ദേഹത്തിന്റേത്. പി.വി അന്‍വര്‍ പഴയ കോണ്‍ഗ്രസുകാരനാണ്. വ്യാപാര തന്ത്രജ്ഞനാണ്. അതിലുപരി പേരും പെരുമയും പ്രദര്‍ശിപ്പിച്ച് ആനന്ദിക്കുന്നതിലും അദ്ദേഹത്തിന് വലിയ താത്പര്യമുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്ത് വയനാട് മണ്ഡലത്തില്‍ വെറും ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗത്തെത്തിയിരുന്നു പി.വി അന്‍വര്‍. ജയിച്ചു കയറാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി. ഒരു പ്രതീക്ഷയുമില്ലാത്തതായിരുന്നു ആ തെരഞ്ഞുപ്പുകാലം.
എന്നിട്ടും അന്‍വര്‍ വയനാട്ടിലൊരു സംസാര വിഷയമായിരുന്നു.
അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം പലരിലും പ്രതീക്ഷ പുലര്‍ത്തിയിരുന്നു. ഒരു പാര്‍ട്ടിയുടെയും മുന്നണിയുടെയും പിന്തുണയില്ലാതെയായിരുന്നു ആ പ്രകടനം. എന്നിട്ടും എണ്‍പതിനായിരത്തിനടുത്ത് വോട്ടു നേടാനായി.

അതില്‍ നിന്ന് ഊര്‍ജം കൊണ്ടാണ് ഇടതു മുന്നണി നിലമ്പൂര്‍ പിടിച്ചെടുക്കാന്‍ ഒരു കൊട്ടേഷന്‍ കൊടുത്തത്. ആര്യാടന്‍ മുഹമ്മദെന്ന പടക്കുതിരയെ പിടിച്ചുകെട്ടാന്‍ പല കളികളും സി.പി.എം പയറ്റി പരാജയമടഞ്ഞതായിരുന്നു. അപ്പോഴാണ് അന്‍വര്‍ ഇങ്ങനെ തേരാപാര നടക്കുന്നതു കണ്ടത്. പണമുണ്ട്. പവറുണ്ട്. ചങ്കൂറ്റവുമുണ്ട്. ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല ഇടതു മുന്നണിക്കന്ന്. എന്നിട്ടും അന്‍വര്‍ തന്റേതായ പ്രകടനത്തിലൂടെ മണ്ഡലം തിരിച്ചു പിടിച്ചു പുതിയ ചരിത്രം കുറിച്ചു.

ഇപ്പോള്‍ വീണ്ടും പൊന്നാനിയില്‍ എത്തിയിരിക്കുന്നതും അതേ ആത്മ വിശ്വാസത്തിലാണ്. യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് ഇ.ടി മുഹമ്മദ് ബഷീറിനെതിരേ അപ സ്വരങ്ങളുയര്‍ന്നിരുന്നു. ഇതേചൊല്ലി ഇ.ടിയെ മലപ്പുറത്തേക്കു മാറ്റാനും കുഞ്ഞാലിക്കുട്ടിയെ പൊന്നാനിയില്‍ പരീക്ഷിക്കാനുമുള്ള ആലോചനകളുമുണ്ടായി.
ഈ ചോര്‍ച്ചകളുടെ അരുവികള്‍ ഇടതു മുന്നണിയിലും അന്‍വറിലുമെത്തിയിട്ടുണ്ട്.

അതെല്ലാം തനിക്കനുകൂലമാകുമെന്ന പ്രതീക്ഷയും ഈ പഴയ കോണ്‍ഗ്രസുകാരനുണ്ട്. കോണ്‍ഗ്രസിലെ ചില ചാണക്യന്‍മാരുടെ അനുഗ്രഹാശിസുകളും തനിക്കൊപ്പമുണ്ടെന്നും അന്‍വര്‍ പറയുന്നു. അതെല്ലാം വോട്ടാക്കി മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് അന്‍വര്‍.

പൊന്നാനിയിലെ ചില അപ സ്വരങ്ങളൊക്കെ സംസാരിച്ച് തീര്‍ത്തതിന്റെ ആത്മവിശ്വാസമുണ്ട് ലീഗു ക്യാംപുകളില്‍. അതിലുപരി മണ്ഡലത്തിലും പാര്‍ലമെന്റിലും മികച്ച പ്രകടനം കൊണ്ട് സമൂഹത്തിനും സമുദായത്തിനുമുണ്ടായ പ്രശ്‌നങ്ങളിലെല്ലാം പാര്‍ലമെന്റില്‍ ഉറച്ച ശബ്ദമുയര്‍ത്തിയ മികവ് മാത്രം മതിയല്ലോ ഇ.ടി മുഹമ്മദ് ബഷീറെന്ന പാര്‍ലമെന്റേറിയന് പൊന്നാനിക്കാരുടെ വോട്ടു നിറയാന്‍.
കേവലം മുസ്‌ലിം ലീഗ് നേതാവല്ലല്ലോ അവര്‍ക്ക് ഇ.ടി മുഹമ്മദ് ബഷീര്‍.
അതിലുപരി മികച്ച വിദ്യാഭ്യാസ മന്ത്രി, പ്രഭാഷകന്‍, എം.എല്‍.എ സമുദായ നേതാവ്, അങ്ങനെയെത്രയെത്ര മേല്‍വിലാസങ്ങള്‍. 1985 ലും(ഉപതെരഞ്ഞെടുപ്പ് ), 1991,1996, 2001 എന്നീ വര്‍ഷങ്ങളില്‍ കേരള നിയമസഭയിലെത്തിയതാണദ്ദേഹം.
ഓരോ അവസരവും വേണ്ടതുപോലെ ഉപയോഗപ്പെടുത്തി. വരാനിരിക്കുന്ന അവസരങ്ങളെ ഉപയോഗപ്പെടുത്താനും അറിയാം.
ഇത്തവണ ഭൂരിപക്ഷം ഒരു ലക്ഷമെങ്കിലുമാക്കി ഉയര്‍ത്തണമെന്ന തരത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. അവിടെ എതിര്‍ സ്ഥാനാര്‍ഥി ആരെന്നത് ഒരു വിഷയമേ ആക്കുന്നുമില്ല ഈ വാഴക്കാട്ടുകാരന്‍.

എന്തായാലും പൊന്നാനിയില്‍ ഇത്തവണ മത്സരം പൊടിപാറുമെന്നതിന്റെ ത്രില്ലിലാണ് പൊന്നാനിക്കാര്‍. ഫലമെന്താകുമെന്നേ ഇനി അവരേ കാത്തിരിക്കുന്നുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  7 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  20 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  27 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago