നുച്യാട് പാലത്തില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരുക്ക്
ഇരിട്ടി: ഉളിക്കല്‍ നുച്യാട് പാലത്തില്‍ സ്വകാര്യ ബസും നാഷണല്‍ പെര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രികരായ 25 പേര്‍ക്ക് പരുക്ക്. പയ്യാവൂരില്‍ നിന്ന് ഉളിക്കല്‍ വഴി ഇരിട്ടിയിലേക്ക് പോവുകയായിരുന്ന സോളാര്‍ ബസും നുച്യാട് ഭാഗത്തേക്ക് പോവുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശം ഭാഗികമായി തകര്‍ന്നു. ക്യാബിനില്‍ കുടുങ്ങിയ ബസ് ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.
ബസ് കണ്ടക്ടര്‍ പടിയൂര്‍ സ്വദേശി അനീഷ്(31), ഇരിട്ടി മുണ്ടാന്നൂരിലെ മലയാല്‍ സാന്റി(35), മക്കളായ ദിയ(12), അക്സ(11), ചന്ദനക്കാം പാറയിലെ പള്ളത്ത് രജനി(29), എരുവേശി പൂപ്പറമ്പിലെ എടശേരി സതി(54), പടിയൂര്‍ സ്വദേശി മണിയാട്ടില്‍ സുമ(35), കുടിയാന്മല സ്വദേശി മുടിയാന്‍ സാറ(24), തമിഴ്നാട് സ്വദേശികളായ മാല(60), അഭ്ഹ(64), കുടിയാന്മലസ്വദേശി മടക്കുംപുരയില് ജോസ്(60), നെല്ലിക്കുറ്റിയിലെ രവി(41) എന്നിവരെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലും ബസ് ഡ്രൈവര്‍ സിജു(31), അഗസ്റ്റി(67), എല്‍സമ്മ(62), മൊയ്തീന്(55), റീത്തമ്മ(58), സതി(46), ഷാജി(49), സില്‍വി(45), ജോസഫ്(57), രജനി(29), വത്സമ(65), ഷനീഷ്(35), പ്രമീഷ്(29), ആശാലത(49), ജോയ്(60), എബിന്(20), രഘു(67), മേഴ്സി(44), രവി(41), അഞ്ജന എന്നിവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഉളിക്കല്‍-പയ്യാവൂര്‍ റൂട്ടില്‍ ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."