ജിഷ്ണു സംഭവം: മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമെന്ന് ചെന്നിത്തല
കല്‍പ്പറ്റ: ജിഷ്ണുവിന്റെ സംഭവത്തില്‍ ഒത്തുതീര്‍പ്പിലെത്തിയതിന് ശേഷം സമരത്തെ തള്ളിപ്പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് അപഹാസ്യമാണെന്ന് രമേശ് ചെന്നിത്തല.
കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചത്. ജിഷ്ണുവിന്റെ കുടുംബം എന്തിനാണ് സമരം ചെയ്തതെന്ന് മറ്റുള്ളവര്‍ക്ക് മനസിലായെങ്കിലും പിണറായിക്ക് ഇപ്പോഴും അക്കാര്യം മനസ്സിലായിട്ടില്ല. സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തുവെന്നാണ് അദ്ദേഹം പറയുന്നത്.
ആത്മഹത്യയെന്ന് പറഞ്ഞ് കേസ് എഴുതിത്തള്ളാനാണ് പൊലിസ് ആദ്യം മുതല്‍ ശ്രമിച്ചത്. ഏറ്റവുമൊടുവില്‍ ശക്തിവേലിനെ അറസ്റ്റ് ചെയ്തത് തന്നെ ജനരോഷമിളകിയപ്പോഴാണ്. അടുത്ത ദിവസം ജാമ്യം കിട്ടുമെന്ന് ഉറപ്പുളളതിനാലാണ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സമരം അവസാനിപ്പിക്കാന്‍ ഒന്നും ചെയ്തില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കാനമാണ് അതിന് മറുപടി പറയേണ്ടത്.
പ്രശ്നം നടക്കുമ്പോഴുള്ള ദൃശ്യങ്ങളിലൊന്നും ഷാജഹാന് ഉണ്ടായിരുന്നില്ല.
ബഹളത്തില്‍ നിന്ന് മാറി സംസാരിച്ച് നിന്ന ഷാജഹാനെയാണ് പിടികൂടിയത്. സെല്‍ഭരണത്തിന്റെ തുടക്കമാണ് ഇവിടെ കാണുന്നതെന്നും അതിനെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."