HOME
DETAILS
MAL
വെര്‍മന്റ് ടൗണിലെ ലിങ്കണ് ഇനി വെറുമൊരു ആടല്ല, മേയര്‍ ലിങ്കണ്
backup
March 09 2019 | 14:03 PM
ബോസ്റ്റണ്‍: വെര്‍മന്റ് ടൗണിലെ ലിങ്കണ് എന്ന ആട് ഇനി വെറുമൊരു ആട് മാത്രമല്ല, നാട്ടിലെ മേയര്‍ ആണ്. കഴിഞ്ഞദിവസം നയകളുമായും പൂച്ചകളുമായും നടന്ന കനത്ത പോരാട്ടത്തില്‍ 13 വോട്ടുകള്‍ നേടിയാണ് ലിങ്കണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കന്‍ സംസ്ഥാനങ്ങളിലൊന്നായ മസാച്ചുസെറ്റ്സിലുള്ള ഫെയര്‍ ഹാവനിലെ വെര്‍മന്റ് ടൗണ്‍ മേയറായാണ് ലിങ്കണ് വിജയിച്ചത്. വളര്‍ത്തു മൃഗങ്ങള്‍ക്കായി നടത്തിയ വോട്ടെടുപ്പിലാണ് ലിങ്കന്റെ ഈ നേട്ടം. കഴിഞ്ഞദിവസം നടന്ന വോട്ടെടുപ്പില്‍ 16 സ്ഥാനാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. ലിങ്കണ് 13 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സമ്മിയെന്ന നായ 10 വോട്ടുകളോടെ രണ്ടാമതും എത്തി.
ബാക്കിയുള്ള 14 സ്ഥാനാര്‍ത്ഥികള്‍ക്കും കൂടി 30 വോട്ടുകളാണ് കിട്ടിയത്. മറ്റന്നാള്‍ ലിങ്കണ് മേയറായി ചുമതലയേല്‍ക്കും.
മേയര്‍ അധികാരമേല്‍ക്കുന്നതോടെ വെര്‍മന്റ് ടൗണില്‍ നടക്കുന്ന പൊതുപരിപാടികളില്‍ ലിങ്കണും ഉണ്ടാവും. ഈ പ്രദേശത്തിനു നിലവില്‍ മേയറില്ല. പകരം ഒരാ മാനേജറാണുള്ളത്. സ്കൂള്‍ അധ്യാപകന്റേതാണ് ഈ ആട്. 2500 പേര് മാത്രം ജനസംഖ്യയുള്ള ഫെയര്‍ ഹാവനില്‍ ആദ്യമായാണ് ഇത്തരത്തില്‍ വളര്‍ത്തുമൃഗങ്ങളെ മേയര്‍സ്ഥാനത്തേക്കു മല്‍സരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."