HOME
DETAILS
MAL
116 കാരിയായ കാനെ മുത്തശ്ശി ഇനി ലോകത്തിന്റെയും മുത്തശ്ശി
backup
March 09 2019 | 15:03 PM
ടോക്യോ: ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായമുള്ളത് ജപ്പാനിലെ 116 വയസ്സുള്ള കാനെ തനകയ്ക്ക്. ഇന്നലെ ഫുകുവോക്കയില്‍ കുടുംബാംഗങ്ങളുടെയും മേയറുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഗിന്നസ് അധികൃതര്‍ ഇവരെ ലോക മുത്തശ്ശിയായി തെരഞ്ഞെടുത്തു. ജപ്പാനിലെ തെക്കുപടിഞ്ഞാര് നഗരമായ ഫുകുവോക്കയാണ് ലോകമുത്തശ്ശിയുടെ പ്രദേശം. ഇപ്പോഴും പതിവായി രാവിലെ ആറുണിക്ക് എഴുന്നേല്ക്കുന്ന മുത്തശ്ശി കണക്ക് പഠനത്തില്‍ മുഴുകാറുണ്ടെന്ന് കുടുംബം പറഞ്ഞു. 1903 ജനുവരി രണ്ടിനാണ് തനാക്ക ജനിച്ചതെന്നാണ് രേഖകള്‍ പറയുന്നത്. മതാപിതാക്കളുടെ എട്ട് മക്കളില്‍ ഏഴാമത്തെ മകളാണിവര്‍.
ഇതിനു മുന്‍പ് ജപ്പാനിലെ തന്നെ 117 വയസ്സുള്ള ചിയോ മിയാകോ ആയിരുന്നു ലോക മുത്തശ്ശി. ഗിന്നസ് റെക്കോര്‍ഡ് പ്രകാരം 122ാം വയസ്സില്‍ മരിച്ച ഫ്രഞ്ച് മുത്തശ്ശിയായ ജീന്‍ ലൂയിസ് ആണ് ഇതുവരെയുള്ളതില്‍ ഏറ്റവും പ്രായമുള്ള വ്യക്തി. 1997ലാണ് ജീന്‍ മരിച്ചത്. ഇവരുടെ റെക്കോര്‍ഡ് മറികടക്കാന്‍ കാനെക്ക് ഇനി ആറുവയസ്സ് കൂടി കഴിയണം. അതേസമയം, ലോക മുത്തച്ഛനെ ഇനിയും ഗിന്നസ് ബുക്ക് കണ്ടെത്തിയിട്ടില്ല. ജപ്പാനിലെ തന്നെ ഈ വര്‍ഷമാദ്യം മരിച്ച 113 വയസ്സുള്ള മസാസോ മൊനാകെയാണ് ഗിന്നസ് റെക്കോര്‍ഡില്‍ ഇതുവരെയുണ്ടായിരുന്ന ലോക മുത്തച്ചന്. പക്ഷേ മസാസോയുടെ ശേഷക്കാരനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. അതിനുള്ള അന്വേഷണത്തിലാണ് തങ്ങളെന്ന് ഗിന്നസ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."