അധികൃതര്‍ കനിഞ്ഞില്ല; നാട്ടുകാര്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചു
ചീരാല്‍: ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കണമെന്ന് പഞ്ചായത്ത് അധികൃതരോട് പറഞ്ഞു മടുത്ത ജനം ഒടുവില്‍ സ്വയം ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചു.
ചീരാല്‍ കൊഴുവണമുക്കിലാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചത്. തമിഴ്നാട് അതിര്‍ത്തിയായ പ്രദേശത്ത് നിന്നാണ് ബസുകള്‍ തിരിച്ചു പോകുന്നത്. വിദ്യാര്‍ഥികള്‍ ഉള്‍പെടെ നിരവധി യാത്രക്കാരാണ് മഴയും വെയിലുമേറ്റ് ബസ് കാത്തിരുന്നിരുന്നത്.
ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും ഇത് പാലിക്കാതെ വന്നതോടെയാണ് നാട്ടുകാര്‍ ബസ് വെയ്റ്റിങ് ഷെഡ് നിര്‍മിച്ചത്. പ്രദേശത്തുള്ളവരില്‍ നിന്ന് കഴിയാവുന്ന ചെറിയ തുകകള്‍ പിരിച്ചെടുത്താണ് ഷീറ്റും മറ്റു സാധനങ്ങളും വാങ്ങിയത്. പ്രദേശവാസിയായ വിനുവാണ് നിര്‍മാണത്തിനാവശ്യമായ സ്ഥലം നല്‍കിയത്.
അലവി, രാജീവ്, രഞ്ജിത്ത്, ജയന്, ശിവന്, ഐസക്ക്, റിജോ എന്നിവര്‍ നേതൃത്വം നല്കി. അടുത്തവേനലില്‍ കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ കാത്തിരിപ്പ് കേന്ദ്രം നിര്‍മാക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."