HOME
DETAILS
MAL
ജന്മനാടിന്റെ സുരക്ഷിതത്വത്തില്‍ ഷാഹിന പെണ്‍കുഞ്ഞിന് ജന്മം നല്കി
backup
May 15 2020 | 04:05 AM
കൊച്ചി: ജന്മനാട് ഒരുക്കിയ സുരക്ഷിതത്വത്തില്‍ സൗഊദിയില്‍ നിന്നെത്തിയ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്കി. കഴിഞ്ഞ ദിവസം സഊദി അറേബ്യയില്‍ നിന്നെത്തിയ കൊല്ലം സ്വദേശിനി ഷാഹിനയാണ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രസവിച്ചത്. ദമാം- കൊച്ചി വിമാനത്തിലാണ് ഷാഹിന എത്തിയത്. പൂര്‍ണ ഗര്‍ഭിണിയായ ഷാഹിനയോടൊപ്പം അഞ്ചും രണ്ടും വയസുള്ള മക്കളുമുണ്ടായിരുന്നു. വിമാനത്താവളത്തില്‍ വച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ആംബുലന്‍സില്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു.
അടിയന്തരമായി മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി മേധാവി ഡോ. രാധയുടെ നേതൃത്വത്തില്‍ ഡോ.അഞ്ജു വിശ്വനാഥ്, ഡോ.അനില്‍കുമാര്‍ എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്. കുട്ടിയുടെയും അമ്മയെയും കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്. ഷാഹിനയുടെ മറ്റ് കുട്ടികളുടെ പരിശോധനാഫലവും നെഗറ്റീവാണ്.
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ജില്ലയിലെത്തി പ്രസവിച്ച രണ്ടാമത്തെ യുവതിയാണ് ഷാഹിന.
ഭര്‍ത്താവ് അഹമ്മദ് കബീര്‍ സഊദി അറേബ്യയില്‍ നിര്‍മാണമേഖലയില്‍ ജോലി ചെയ്യുകയാണ്. കഴിഞ്ഞ ദിവസം നാവിക സേനയുടെ കപ്പലില്‍ മാലദ്വീപില്‍ നിന്നുമെത്തിയ തിരുവല്ല സ്വദേശിനി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."