സ്വകാര്യ ചരക്കു തീവണ്ടികള്‍ക്ക് അവസരമൊരുക്കി റെയില്‍വേ
ന്യൂഡല്‍ഹി: ഇനി സ്വകാര്യകമ്പനികള്‍ക്കും ചരക്കു തീവണ്ടികള്‍ ഓടിക്കാം. ചരക്കുനീക്കത്തിന് സ്വകാര്യട്രെയിനുകള്‍ക്കും അനുമതി നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ പദ്ധതിയിടുന്നു. സ്വകാര്യകമ്പനികള്‍ക്ക് അവരുടെ സ്വന്തം സ്റ്റേഷനുകളില്‍നിന്ന് മറ്റു കേന്ദ്രങ്ങളിലേക്ക് ട്രെയിനുകള്‍ ഓടിക്കാനാണ് അനുമതി നല്‍കുക.
സിമന്റ്, സ്റ്റീല്‍, രാസവസ്തുക്കള്‍, വാഹനങ്ങള്‍, വളങ്ങള്‍ തുടങ്ങിയവയാണ് സ്വകാര്യട്രെയിനുകള്‍ക്ക് കൊണ്ടുപോകാനാകുക. ടാറ്റാ സ്റ്റീല്‍, അദാനി അഗ്രോ, ക്രിബ്‌കോ തുടങ്ങിയ കമ്പനികള്‍ക്കാണ് നിലവില്‍ സ്വകാര്യറെയില്‍ ടെര്‍മിനലുകളുള്ളത്. ഈ വര്‍ഷം രാജ്യത്ത് 55 സ്വകാര്യ റെയില്‍ ടെര്‍മിനലുകള്‍ക്ക് അനുമതി നല്‍കാനാണ് പദ്ധതി. 5,000 കോടിയുടെ നിക്ഷേപമാണ് ഈ മേഖലയില്‍ ഉദ്ദേശിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ ശൃംഖലകള്‍ ഉപയോഗിക്കുന്നതിന് കമ്പനികള്‍ പണം നല്‍കേണ്ടിവരും. ഇത് വിജയകരമായാല്‍ യാത്രാ തീവണ്ടികള്‍ക്കും സ്വകാര്യമേഖലയില്‍ അനുമതി നല്‍കാന്‍ പദ്ധതിയുണ്ട്. സ്വന്തം റെയില്‍ ടെര്‍മിനലുകള്‍ ചരക്കുഗതാഗതത്തിനായി ഉപയോഗപ്പെടുത്താന്‍ കമ്പനികള്‍ മുന്നോട്ടുവരുമെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ പ്രതീക്ഷയെന്ന് അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."