ശരത്കുമാറിന്റെ ഭാര്യയുടെ റഡാന്‍ മീഡിയയില്‍ റെയ്ഡ്
ചെന്നൈ: തമിഴ് സിനിമാനടനും ഓള്‍ ഇന്ത്യാ സമത്വ മക്കള്‍ കക്ഷി (എ.ഐ.എസ്.എം.കെ) നേതാവുമായ ശരത്കുമാറിന്റെ ഭാര്യ രാധികയുടെ ഉടമസ്ഥതയിലുള്ള റഡാന്‍ മീഡിയ നെറ്റ് വര്‍ക്കില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. ചെന്നൈ ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പില്‍ വോട്ടിന് പണം നല്‍കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് ആരോഗ്യമന്ത്രി സി.വിജയ്ഭാസ്‌കര്‍, സിനിമാ താരം ശരത്കുമാര്‍ എന്നിവരുടെ വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ പിന്നാലെയാണ് രാധികയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലും റെയ്ഡ് നടത്തിയത്. എന്നാല്‍ റെയ്ഡില്‍ എന്തെങ്കിലും പിടിച്ചെടുത്തിട്ടുണ്ടോ എന്നത് ആദായ നികുതി വകുപ്പ് വെളിപ്പെടുത്തിയിട്ടില്ല.
ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ ശശികല പക്ഷം സ്ഥാനാര്‍ഥി ടി.ടി.വി ദിനകരനുവേണ്ടി വ്യാപകമായ തോതില്‍ പണം വിതരണം നടക്കുന്നുണ്ടെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് റെയ്ഡ് നടന്നത്. സംഭവം വാസ്തവമാണെന്ന് കണ്ടെത്തിയതോടെ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന ആദായ നികുതി വകുപ്പിന്റെ ശുപാര്‍ശപ്രകാരം കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."