HOME
DETAILS
MAL
അങ്കണവാടി പ്രവര്‍ത്തകരുടെ പെന്ഷന് വര്‍ധിപ്പിക്കണം: എം.പി
backup
July 10 2016 | 08:07 AM
കണ്ണൂര്‍: ബജറ്റില്‍ സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ ആയിരം രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കുമുള്ള പെന്ഷന് കാലോചിതമായി പരിഷ്കരിച്ചിട്ടില്ലെന്ന് പി.കെ ശ്രീമതി എം.പി. 2010ല്‍ അങ്കണവാടി പ്രവര്‍ത്തകര്‍ക്കുള്ള പെന്ഷന് പദ്ധതി ആരംഭിച്ചപ്പോള്‍ വര്‍ക്കര്‍മാര്‍ക്ക് അനുവദിച്ച അഞ്ഞൂറു രൂപയും ഹെല്‍പ്പര്‍മാര്‍ക്ക് അനുവദിച്ച മുന്നൂറു രൂപയും മാത്രമേ ഇപ്പോഴും നല്കി വരുന്നുള്ളൂ. അന്നത്തെ ജീവിതസാഹചര്യമല്ല ഇന്നുള്ളത്. തുച്ഛമായ ഈ തുക കൊണ്ട് പെന്‍ഷന്‍കാര്‍ക്ക് ജീവിതം മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസ പെന്ഷന് 1500 രൂപയായും ഹെല്‍പ്പര്‍മാര്‍ക്ക് 1000 രൂപയായും വര്‍ധിപ്പിക്കണമെന്നും എം.പി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."